ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

കൊച്ചി: ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി15മിനിറ്റുകള്‍ മാത്രമെടുത്ത് ബാങ്ക് വായ്പ്പാ ലഭ്യമാക്കുന്ന രീതിയാണ് സ്റ്റേറ്റ് ബാങ്ക് നടപ്പിലാക്കുന്നത്.
‘എം എസ് എം ഇ സഹജ്” പദ്ധതി ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്കിന്റെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് 15 മിനിറ്റിനുള്ളില്‍ അവരുടെ ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത സെയില്‍സ് ഇന്‍വോയ്സുകളില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയുള്ള ധനസഹായം ലഭിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
ജിഎസ്ടി വ്യവസ്ഥയുടെ ഭാഗമായ മൈക്രോ എസ്എംഇ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി ”ഉടനടി ‘ ഹ്രസ്വകാല വായ്പ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജിഎസ്ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സിഐസി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്. നിലവിലുള്ള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.ചെറുകിട സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സുഗമമായി വായ്പ നല്‍കാനാണ് എംഎസ്എംഇ സഹജ് വഴി ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.
Your comment?