അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്കു മലിനീകരണ നിയന്ത്രണ അവാര്‍ഡ്
അടൂര്‍:അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്കു മലിനീകരണ നിയന്ത്രണ അവാര്‍ഡ് 2024-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ അവാര്‍ഡുകളില്‍ മൂന്നാം സ്ഥാനം നേടി അടൂര്‍ ലൈഫ് ലൈന്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി. ഖര – ദ്രവ – ബയോമെഡിക്കല്‍ – ഈ വേസ്റ്റ് മാലിന്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സംസ്‌കരിക്കുന്നതിനായി അനുവര്‍ത്തിച്ചു വരുന്ന നടപടികള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
ജൂണ്‍ 11-നു തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് അവാര്‍ഡ് വിതരണം ചെയ്തു. ലൈഫ് ലൈനുവേണ്ടി സിഇഓ ഡോ ജോര്‍ജ് ചാക്കച്ചേരി, പ്ലാന്റ് മാനേജര്‍ ശ്രീ സേതു മാധവന്‍ എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു. തിരുവനന്തപുരം മേയര്‍ ശ്രീമതി ആര്യ രാജേന്ദ്രന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി, ശ്രീമതി ശാരദ മുരളീധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?