മുണ്ടപ്പള്ളി എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും ആദരിക്കലും

മുണ്ടപ്പള്ളി:3680 ാം നമ്പര്‍ മുണ്ടപ്പള്ളി എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടന്നു. ശാഖ പ്രസിഡന്റ് രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു . റിട്ട: ഹെഡ്മിസ്ഡ് ശ്യാമള വിദ്യാര്‍ഥികളെ ആദരിച്ചു. മുന്‍ ശാഖ പ്രസിഡന്റ് ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. എംബിബിഎസ് മികച്ച വിജയം നേടിയ മനു പിഎയും അനുമോദിച്ചു .വനിതാ സംഘം പ്രസിഡന്റ് കവിത പ്രകാശന്‍,സെക്രട്ടറി രതി, കമ്മറ്റിയങ്ങളായ പ്രകാശ്
, അജയന്‍ ,ഷിബു ,വിനോദ്, മോഹനന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Your comment?