പശുക്കള്‍ ചത്തതോടെ ഏക വരുമാനം നഷ്ടമായി പങ്കജവല്ലിയും വാസുദേവനും
അടൂര്‍: പശുക്കള്‍ ചത്തതോടെ ഏക വരുമാനം നഷ്ടമായ വിഷമത്തിലാണ് ക്ഷീര കര്‍ഷകരായ പങ്കജവല്ലിയും ഭര്‍ത്താവ് വാസുദേവനും.
ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗ മായിരുന്നു പശു വളര്‍ത്തല്‍.
20 വര്‍ഷം മുന്‍പ് വാസുദേവകുറുപ്പിന് കാഴ്ച്ച നഷ്ടമായതോടെ പശുവളര്‍ത്തലുമായി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.മൂന്ന് വലിയ പശുവും രണ്ട് കിടാവുമാണ് ഉണ്ടായിരുന്നത്.ഇതില്‍ ഒരു പശുവും കിടാ വുമാണ് ചത്ത ത്.ചത്ത പശുവില്‍ നിന്ന് ഒരു ദിവസം 15 ലിറ്റര്‍ പാല് ലഭിച്ചിരുന്നു. കറവയുള്ള മറ്റ് രണ്ട് പശുക്കള്‍ കൂടി ഇവര്‍ക്കു ണ്ട്.പ്രൊഫൈല്ഷീറ്റിട്ട ചെറിയ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത് ‘ഈ വീടിനോട് ചേര്‍ന്നാണ് പശു തൊഴുത്തും.ഇവര്‍ക്ക് രണ്ട് പെണ്മക്കളായിരുന്നു.ഇവര്‍ വിവാഹം കഴിച്ച് മാറി താമസിക്കു കയാണ്.
Your comment?