ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം
മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാര്‍ 54 ആണ് ബിദിയയിലെ സനയയ്യില്‍ മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നടത്തിയിരുന്ന വര്‍ക്ക്‌ഷോപ്പിന്റെ മതില്‍ തകര്‍ന്നാണ് അപകടം. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരിച്ച മറ്റുള്ളവര്‍ സ്വദേശി പൗരന്‍മാരാണ്. ഇതില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടും. നിരവധിപേര്‍ വാദിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ന്യൂനമര്‍ദത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്തെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയാണ് തുടരുന്നത്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുകയാണ്. റോയല്‍ ഒമാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാല് ഗവര്‍ണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്‌കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ, ദാഖിലിയ എന്നീ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.മരിച്ച സുനിലിന്റെ ഭാര്യ: ദിവ്യ , മകള്‍: സ്വാതി സുനില്‍
Your comment?