ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം
ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം
ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ ചികിത്സക്കു അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തുടക്കമിട്ടു. ഹൃദയമിടിപ്പ് കുറവുള്ള 87 വയസ്സുള്ള രോഗിക്കാന് ഓപ്പറേഷന്‍ കൂടാതെയുള്ള ഈ നവീന പേസ്മേക്കര്‍ ഘടിപ്പിച്ചത് .
ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് -ലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ സാജന്‍ അഹമ്മദ് , ഡോ ശ്യാം ശശിധരന്‍ , ഡോ വിനോദ് മണികണ്ഠന്‍ , ഡോ കൃഷ്ണ മോഹന്‍ , ഡോ ചെറിയാന്‍ ജോര്‍ജ് , ഡോ ചെറിയാന്‍ കോശി , ഡോ സ് രാജഗോപാല്‍ എന്നിവരടങ്ങുന്ന ടീമാണ് ചികിത്സക്കു നേതൃത്വം നല്‍കിയത്.
തിരഞ്ഞെടുക്കപ്പെട്ട രോഗികളില്‍ ഈ ‘ക്യാപ്‌സ്യൂള്‍ ‘ രൂപത്തിലെ പേസ്മേക്കര്‍ ഫലപ്രദവും സുരക്ഷിതവുമാണെന്നു കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹമ്മദ് പറഞ്ഞു . സാധാരണ പേസ്മേക്കറിനെ അപേക്ഷിച്ചു സര്‍ജറി പാടുകള്‍ ഇല്ലാതെ ചെയ്യുകയും , രോഗിക്ക് പിറ്റേ ദിവസം മുതല്‍ നിത്യജീവിതത്തിലേക്കു തടസ്സങ്ങള്‍ കൂടാതെ തിരുച്ചുവരാനാകും എന്നതും ഇതിന്റെ സവിഷേതകളാണെന്നു ഡോ ശ്യാം ശശിധരന്‍ അഭിപ്രായപ്പെട്ടു .
Your comment?