കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11ന് വീടിനു സമീപം ആയിരുന്നു സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്നു ജയപ്രകാശിന് എവിടെയെന്നോ ചാടി വന്ന കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വലതുകാലിന് മുട്ടിനു താഴെ ഗുരുതര പരിക്കുണ്ട്. 2016 മുതല്‍ ബന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ കഥാപ്രസംഗരൂപത്തില്‍ നൂറോളം വേദികളില്‍ അവതരിപ്പിച്ച ജയപ്രകാശ് ഇപ്പോള്‍ സ്വന്തമായി രചിച്ച ശില്പസുന്ദരി എന്ന കഥ എണ്‍പതോളം വേദികളില്‍ അവതിരിപ്പിച്ചുകഴിഞ്ഞു. അടുത്തദിവസങ്ങളില്‍ ബുക്കിംഗ് ഏറ്റ പരിപാടികളില്‍ പങ്കെടു്കാനിരിക്കെയാണ് പന്നിയുടെ ആക്രമണം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയ കാഥികന്‍ ജയപ്രകാശ് ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്.
Your comment?