അടൂരില്‍ നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു
അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി ടൈറ്റസ് (52)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു ടൈറ്റസ്.
ഇടത് ചെവി നായ കടിച്ച് മുറിച്ച നിലയിലായിരുന്നു. മുതുകിലും സാരമായ പരിക്കേറ്റ ഇദ്ദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ടൈറ്റസിനെ റോഡരികില്‍ അവശനിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Your comment?