ചെങ്ങന്നൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം തീവണ്ടിപാത യാഥാര്‍ത്ഥ്യമാകുമോ?

അടൂര്‍: ചെങ്ങന്നൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം തീവണ്ടിപാത യാഥാര്‍ത്ഥ്യമാകുമോ.ന്നാണ് റെയില്‍വെ പ്രോജക്ട് കമ്മറ്റി കണ്‍വീനറും റിട്ട. സപ്ലെ ഓഫീസറുമായ നെല്ലിമുകള്‍ ഗോവിന്ദലക്ഷ്മി ഭവനത്തില്‍ ആര്‍. പദ്മകുമാര്‍ ചോദിക്കുന്നത്. 1990-2005 വര്‍ഷങ്ങളിലാണ് അടൂര്‍ വഴി തിരുവനന്തപുരത്തിന് തീവണ്ടിപാതയ്ക്കായി കൂടുതല്‍ ശ്രമങ്ങള്‍ നടന്നത്. ഇതിനായി ആര്‍. പദ്മകുമാറിന്റെ നേതൃത്വത്തില്‍ റെയില്‍വെ പ്രോജക്ട് കമ്മറ്റി രൂപീകരിച്ചു. നിരവധി യോഗങ്ങള്‍ കൂടി . തുടര്‍ന്ന് റെയില്‍വെ വകുപ്പിനും കേന്ദ്രമന്ത്രിമാര്‍ക്കും സ്ഥലം എം. പിയ്ക്കും നിരവധി നിവേദനങ്ങള്‍ നല്‍കി. ഇതിന്റെ ശ്രമഫലമായി 1992-93 വര്‍ഷങ്ങളില്‍ അന്നത്തെ എം. പി. ആയിരുന്ന കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്‍ില്‍ അടൂര്‍ വഴി തീവണ്ടിപാത വേണമെന്ന് അറിയിക്കുകയും തുടര്‍ന്ന് മൂന്ന് തവണ സര്‍വ്വെ നടപടികള്‍ നടക്കുകയും ചെയ്തു.
ചെങ്ങന്നൂര്‍- അടൂര്‍- കൊട്ടാരക്കര-തിരുവനന്തപുരം, കായംകുളം-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം, ചെങ്ങന്നൂര്‍-അടൂര്‍-പുനലൂര്‍ തീവണ്ടി പാതയ്ക്കാണ് സര്‍വ്വെ നടന്നത്. എന്നാല്‍ പിന്നീട് വന്ന എം. പി. മാരാരും ഇതിന് മുന്‍കൈയ്യെടുത്തതുമില്ല. 1988 കാലയളവില്‍ ബിഷപ്പ് ജോര്‍ജ്ജ് തെക്കേടത്തിലിന്റെ നേതൃത്വത്തില്‍ പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര സംഘടിപ്പിച്ചിരുന്നു. റെയില്‍വെപ്രോജക്ട് കമ്മറ്റിയിലെ മുന്നണിപോരാളിആയിരുന്ന അദ്ധ്യാപകന്‍ വി. കെ. അലക്സാണ്ടര്‍, അഡ്വ. മധുസൂതനന്‍ നായര്‍ ഇവര്‍ മൂവരും ജീവിച്ചിരിപ്പില്ല.
ഇപ്പോള്‍ ആര്‍. പദ്മകുമാറിന്റെ നേത്യത്വത്തില്‍ റെയില്‍വെപ്രോജക് കമ്മറ്റി വീണ്ടും കേന്ദ്രത്തനും സ്ഥലം എം. പി. യ്ക്കും നിവേദനങ്ങള്‍ നല്‍കി. ഏകദേശം 40കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ചെങ്ങന്നൂര്‍-അടൂര്‍- കൊട്ടാരക്കര തീവണ്ടിപാത മദ്ധ്യ തിരുവിതാംകൂറിന്റെ വ്യാവസായിക, കാര്‍ഷിക ,വ്യാപാര, മേഖലകളില്‍ വലിയ പുരോഗതി വരുത്തുവാന്‍ പര്യാപ്തമാണ്.
കൊല്ലം -വിരുദ്നഗര്‍ നഗര്‍ റെയില്‍വേ ലൈന്‍ ബ്രോഡ്ഗേജ് ആയി മാറിയ സാഹചര്യത്തിലാണ്, മദ്ധ്യതിരുവിതാംകൂറിലെ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം ,അടൂര്‍, കൊട്ടാരക്കര എന്നീ പ്രദേശങ്ങള്‍ക്ക് പ്രത്യേകിച്ചും വികസനരംഗത്ത് വലിയ സാധ്യതകളാണ് ഈ തീവണ്ടി പാത നല്‍കുന്നതെന്നും ദിവസേന തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ,എന്നീ നഗരങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളാണ്.അങ്ങനെ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി കുറഞ്ഞ ചെലവിലും വേഗതയിലും യാത്രാ മാര്‍ഗ്ഗം നിര്‍ദ്ദിഷ്ട റെയില്‍വേ ലൈന്‍ മുഖാന്തരം ലഭിക്കുന്നതാണ്. അതുപോലെതന്നെ നെടുമ്പാശ്ശേരി വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി തുറമുഖം എന്നീ സ്ഥലങ്ങളില്‍ കുറഞ്ഞ ചിലവില്‍ കാര്‍ഷിക വ്യാവസായ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാനും കഴിയുമെന്ന് നിവേദനത്തില്‍ പറയുന്നു.
Your comment?