ധാക്കയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച് 43 പേര്‍ മരിച്ചു

Editor

ധാക്ക :ബംഗ്ലദേശിലെ ധാക്കയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച് 43 പേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മരണസംഖ്യ ഉയരാനാണു സാധ്യത.അപകടത്തില്‍ നാല്‍പതിലധികം പേര്‍ക്കു പരുക്കേറ്റതായി ബംഗ്ലദേശ് ആരോഗ്യമന്ത്രി സാമന്ത ലാല്‍ സെന്‍ പറഞ്ഞു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാക്ക ബെയ്ലി റോഡിലുള്ള ബിരിയാണി സെന്ററില്‍ വ്യാഴാഴ്ച രാത്രി 9.50ഓടെയാണ് തീപിടിത്തമുണ്ടായത്. വളരെപെട്ടെന്നു തന്നെ തീ കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കു പടരുകയായിരുന്നു എന്ന് അഗ്‌നിശമന സേന അറിയിച്ചു. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തില്‍ നിന്ന് എഴുപത്തിയഞ്ചോളം പേരെ രക്ഷപ്പെടുത്തി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ബംഗ്ലദേശില്‍ ഇത്തരത്തിലുള്ള തീപിടിത്തങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2021 ജൂലൈയിലുണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം 52 പേര്‍ മരിച്ചിരുന്നു

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുക: ‘ഭാരത് അരി’ ബ്രാന്‍ഡുമായി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍: പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന് 5.49 കോടി രൂപ പിഴ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015