അടൂര്‍ ലൈഫ് ലൈഫ് ആശുപത്രിയില്‍ കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജി ക്ലിനിക് ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‌സ്ടിട്യൂട്ടില്‍ ഹൃദയമിടിപ്പിലെ താളപ്പിഴവുകള്‍ക്കുള്ള ചികിത്സ നടത്തുന്ന കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജി ക്ലിനിക് ആരംഭിച്ചു. ഇലക്ട്രോ ഫിസിയോളജി ക്ലിനിക്കിന്റെ തുടക്കത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം നടന്ന സെമിനാറിന്റെ ഉദ്ഖാടനം ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാന്‍ ഡോ എസ് പാപ്പച്ചന്‍ നിര്‍വഹിച്ചു.
ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട അട്രിയല്‍ ഫൈബ്രില്ലഷന്‍ എന്ന രോഗത്തിന്റെ നൂതന ചികിത്സാരീതികളെകുറിച്ചു ലൈഫ് ലൈന്‍ സീനിയര്‍ ഇലക്ട്രോ ഫിസിയോളജി കണ്‍സല്‍ട്ടന്റും ഇലക്ട്രോ ഫിസിയോളജി രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനുമായ ഡോ എം കൃഷ്ണകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹമ്മദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ലൈഫ് ലൈന്‍ സീനിയര്‍ കാര്‍ഡിയോളോജിസ്റ്റുകളായ ഡോ ചെറിയാന്‍ ജോര്‍ജ്, ഡോ ചെറിയാന്‍ കോശി, ഡോ ശ്യാം ശശിധരന്‍, ഡോ കൃഷ്ണമോഹന്‍, കാര്‍ഡിയാക് സര്‍ജറി മേധാവി ഡോ എസ് രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ലൈഫ് ലൈന്‍ സിഇഒ ഡോ ജോര്‍ജ് ചാക്കച്ചേരി ആശംസ അറിയിച്ചു. പത്തനംതിട്ട കൊല്ലം ജില്ലകളിലെ വിവിധ ആശുപത്രികളില്‍നിന്നും കാര്‍ഡിയോളജി വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുത്തു.
Your comment?