പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ സ്വീകരിച്ച് ലോകം
പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ സ്വീകരിച്ച് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷം പിറന്നു. ന്യൂസീലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലാണു പുതുവര്‍ഷമെത്തിയത്.ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ഓക്ലന്‍ഡ് ടവറില്‍ വന്‍ ആഘോഷങ്ങളോടെയാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. സിഡ്നിയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചകളായിരുന്നു. സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു ആഘോഷങ്ങള്‍
പിന്നാലെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക്. പുതുവര്‍ഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്.
പലയിടങ്ങളിലും വലിയ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡിലെയും വെല്ലിങ്ടനിലെയും പുതുവര്‍ഷ ആഘോഷം ലോക പ്രശസ്തമാണ്. സെന്‍ട്രല്‍ ഓക്ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷത്തെ വരേവല്‍ക്കാനായി എത്തി.
Your comment?