എം.സി റോഡില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളം: എം.സി റോഡില്‍ പാട്ടുപുരക്കാവ് കാണിക്ക വഞ്ചിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കടയ്ക്കാട് ഉളമയില്‍ കാവില്‍ വീട്ടില്‍ എന്‍.കെ.സുരേഷിന്റെ മകന്‍ സുനീഷ് (29) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 നാണ് അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന കൊല്ലം തേവലക്കര അരിനെല്ലൂര്‍ ഊപ്പന്‍ വിളയില്‍ റിയാസ് (34) ന് സാരമായി പരുക്കേറ്റു.
തിരുവനന്തപുരത്ത് നിന്നും പാലായിലേക്ക് പോയ കെഎസ്ആര്‍ടിസി വോള്‍വോ ബസാണ് ബൈക്കില്‍ ഇടിച്ചത്. അമ്മ: ലത. ഭാര്യ: രമ്യാകൃഷ്ണന്‍.
സഹോദരി:സുകന്യ മോള്‍.
Your comment?