കേരളത്തിന്റെ സാമൂഹ്യ ഭദ്രത ഇടതുസര്‍ക്കാര്‍ തകര്‍ക്കുന്നു: അഡ്വ പഴകുളം മധു
തെങ്ങമം: കേരളത്തിന്റെ സാമൂഹ്യഭദ്രത തകര്‍ക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. പള്ളിയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ കാലങ്ങളായുള്ള പ്രയത്‌നത്താന്‍ രൂപപ്പെടുത്തിയെടുത്ത സാമൂഹ്യവും സാമ്പത്തികവുമായ ബഹുജന കൂട്ടായ്മയുടെ എല്ലാ നന്മകളേയും ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.
കേന്ദ്രത്തിലെ ബിജെപി ഭരണവും കേരളത്തിലെ സിപിഎം ഭരണവും ജനങ്ങള്‍ക്ക് പ്രഹരം സമ്മാനിക്കുന്നതില്‍ മത്സരിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥിതിയേയും ജനങ്ങളേയും വെല്ലുവിളിച്ച് മുന്നേറുന്ന ഭരണ സംവിധാനങ്ങള്‍ നാടിന് ശാപമായിരിക്കുന്നു. ജനനന്മ ലക്ഷ്യമാക്കി ഭരണം നടത്തുന്നതിന് പകരം ജനവിരുദ്ധ സമീപനങ്ങളാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്നതെന്നും രാജ്യം കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നതിന്റെ സൂചനകളാണ് കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനവിധിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് തോട്ടുവ മുരളി അദ്ധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നവരെ അംഗത്വം നല്കി ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീയ് കൊച്ചുപറമ്പില്‍ സ്വീകരിച്ചു.
മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.ബിനുവും ബൂത്ത് പ്രസിഡന്റുമാരെ തോപ്പില്‍ ഗോപകുമാറും മുന്‍ ജനപ്രതിനിധികളെ പഴകുളം ശിവദാസനും ആദരിച്ചു. എം.ജി കണ്ണന്‍, തെങ്ങമം അനീഷ്, എം.ആര്‍.ഗോപകുമാര്‍, രതീഷ് സദാനന്ദന്‍, വാഴുവേലില്‍ രാധാകൃഷ്ണന്‍ , പി.അപ്പു, ആര്‍.ശിവപ്രസാദ്, ജി.ഉണ്ണിപ്പിള്ള, ആര്‍ അശോകന്‍, എം.ആര്‍.രാജന്‍, വിമല്‍ കൈതയ്ക്കല്‍, രാഹുല്‍ കൈതയ്ക്കല്‍, ഇളംമ്പളളില്‍ രാധാകൃഷ്ണന്‍ , ജി.പ്രമോദ്, രഞ്ജിനി കൃഷ്ണകുമാര്‍, ജയകൃഷ്ണന്‍, ലത, വിജയലക്ഷമി ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.
Your comment?