പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തില്‍ ഒരു ഭക്തന്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച്
കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍. ചെറുതും വലുതുമായ കുപ്പികളില്‍ വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യമാണ് ഭക്തന്‍ കാണിക്കയര്‍പ്പിച്ചത്.
ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകള്‍പെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാന്‍ ക്ഷേത്രത്തിലെത്തിയത്.
ദ്രാവിഡാചാരം ഇപ്പോഴും നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ കള്ള്, മുറുക്കാന്‍, കോഴി തുടങ്ങിയവയാണ് വഴിപാടുകള്‍.ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്പില്‍ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു.
ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച മലയപ്പുപ്പന് മുമ്പില്‍ ഒരു ഭക്തന്‍ 101 കുപ്പി വിദേശമദ്യം കലശമായി സമര്‍പ്പിച്ചത്. ചെറുതും വലുതുമായ കുപ്പികളില്‍ വിവിധ ബ്രാന്റുകളിലുള്ള മദ്യമാണ് ഭക്തന്‍ കാഴ്ച വച്ചത്.
നിരവധിയാളുകളാണ് കലശ സമര്‍പ്പണം കാണുവാനായി എത്തിയത്.ഭക്തനില്‍ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
Your comment?