മുണ്ടപ്പള്ളി ഭാഗത്ത് പന്നിശല്യം മൂലം പൊറുതിമുട്ടി കര്‍ഷകര്‍
അടൂര്‍ : പള്ളിക്കല്‍ പഞ്ചായത്തിലെ മുണ്ടപ്പള്ളി ഭാഗത്ത് പന്നിശല്യം മൂലം പൊറുതിമുട്ടി കര്‍ഷകര്‍. പന്നികൂട്ടം രാത്രിയില്‍ ചീനി, വാഴ, പച്ചക്കറി ഉള്‍പ്പടെയുള്ള കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ആദ്യം ഇഞ്ചികൃഷിക്ക് ശല്യം ചെയ്തിരുന്നില്ല. ഇപ്പോള്‍ പന്നികള്‍ കൊമ്പുകൊണ്ട് ഇഞ്ചി കുത്തിമറിച്ചിടുകയാണ്. എന്നാല്‍ എരിവ് മൂലം ഇഞ്ചി അവ തിന്നാറില്ല. പയര്‍ കൃഷിയെയ്തിരിക്കുന്ന പണയില്‍ കയറി ചവിട്ടിതേച്ചന നശിപ്പിക്കുകയാണ്.
ഇത് മൂലം ഈ ഭാഗത്തെ കര്‍ഷകര്‍ കൃഷി പതിയെ ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. കൃഷിയിടത്തിന് ചുറ്റും നൈലോണ്‍ വല ഇട്ടിട്ടുണ്ടെങ്കിലും ഇത് കടിച്ചു മുറിച്ച ശേഷം പന്നികള്‍ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുകയാണ്. നേരത്തെ പ്പാക്കാട്ട് ഏലായില്‍ പന്നികള്‍ കിടന്നിരന്നു. വിവരമറിഞ്ഞ് വനപാലകരെത്തി അതിനെ കൊണ്ടുപോയി. പ്പാക്കാട്ട് ഏലാ, ഏലിയില്‍ ഏല , പാറയ്ക്കല്‍ ഏലാ എന്നിവിടങ്ങളിലെ പച്ചക്കറി കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. വാഴ, ഏത്തവാഴ, ചീനി, ചേമ്പ്, കാച്ചില്‍ മുതലായവ നശിപ്പിക്കുകയാണ്.
Your comment?