ഓണം കഴിഞ്ഞിട്ടും മുല്ലപ്പൂവിന് ‘സ്വര്‍ണ്ണവില’
അടൂര്‍: മുല്ലപ്പൂവിന് വില കുറയുന്നില്ല. ഓണം കഴിഞ്ഞിട്ടും മുല്ലപ്പൂവിന് കാര്യമായ കുറവ് ഉണ്ടായില്ല. കഴിഞ്ഞഅഴ്ച ഒരു കിലോ മുല്ല പൂവിന് 1000 രൂപയായിരുന്നത് ഇ ന്നലെ 2300 ആയി ഉയര്‍ന്നു. ചിങ്ങത്തിന്റെ അവസാന പാദത്തില്‍ വിവാഹങ്ങള്‍ കൂടതലുണ്ട്. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഇനിയും വിലവര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് അടൂരിലെ പൂ കച്ചവടക്കാര്‍ പറയുന്നു. വിലക്കയറ്റം മൂലം മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്കുള്ള പൂക്കള്‍ മാത്രമേ വ്യാപാരികള്‍ ഇറക്കി വയ്ക്കുന്നു. വരുന്ന മുല്ല പൂക്കള്‍ യഥാസമയം വിറ്റ് പോയില്ലെങ്കില്‍ അവ ചീഞ്ഞ് നശിക്കാന്‍ സാധ്യതയുണ്ട്. ഇത് വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തീക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ മുല്ലപ്പൂവിന്റെ കുറച്ച് സ്റ്റോക്ക് മാത്രമേ കടകളില്‍ സൂക്ഷിക്കാറുള്ളൂ തമിഴ്‌നാട്ടിലെ ശങ്കരന്‍കോവില്‍ , പുളിയംകുടി , കമ്പം, ദണ്ഡുക്കല്‍, എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി കേരളത്തില്‍ മുല്ലപ്പൂക്കള്‍ എത്തുന്നത്.
Your comment?