കുരമ്പാലയില്‍ പാഴ്സല്‍ വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു: മരിച്ചത് വാനിലുണ്ടായിരുന്നവര്‍
പന്തളം: എംസി റോഡില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയത് പാഴ്സല്‍ വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് സൂചന. എം സി റോഡില്‍ കുരമ്പാല അമ്യത വിദ്യാലയത്തിന് മുന്‍പില്‍ രാവിലെ 6.30 നായിരുന്നു അപകടം. പാഴ്സല്‍ വാനും എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു (48), ആലുവ എടത്തല സ്വദേശി വി.എസ്. ശ്യാം എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്.
പന്തളത്ത് നിന്ന് അടുരിലേക്ക് പോയ വാന്‍ എതിരേ വന്ന ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു.വാനിന്റെ വരവ് കണ്ട് കെഎസ്ആര്‍ടിസി ബസ് വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ഇടതു വശത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ഇടിച്ചു തകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിനു മുകളില്‍ വീണു.
വാനിലുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ പുറത്തെടുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ബസിലുണ്ടായിരുന്ന ഇരുപത്തഞ്ചോളം യാത്രക്കാര്‍ക്കും പരുക്കേറ്റു.
Your comment?