കല്യാണ്‍ സില്‍ക്സിന്റെ ‘ഫാസിയോ’ ഷോറൂം തൃശൂരില്‍ ആരംഭിച്ചു

Editor

തൃശൂര്‍: കല്യാണ്‍ സില്‍സ്‌കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യൂത്ത് ബ്രാന്‍ഡ് ‘FAZYO’ അതിന്റെ ഷോറൂം നെറ്റ്വര്‍ക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡില്‍ ഇമ്മാട്ടി ടവേഴ്സിലെ ആദ്യഷോറൂം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജനാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്.

അതിശയിപ്പിക്കുന്ന വിലക്കുറവും യൂത്ത് ഫാഷനിലെ ലോക നിലവാരമുള്ള വസ്ത്ര ശ്രേണിയുമായാണ് ‘FAZYO’ കടന്നുവരുന്നത്. ‘ഫാസിയോ’ എന്ന ബ്രാന്‍ഡില്‍ തന്നെയാണ് ഈ ഷോറൂമുകളില്‍ വസ്ത്രങ്ങള്‍ ലഭിക്കുക. കേരളത്തില്‍ മാത്രം അഞ്ചു വര്‍ഷം കൊണ്ട് അറുപതു ഫാസിയോ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ‘ഫാസിയോ’ വൈകാതെ ലോക വിപണിയിലേക്കും പ്രവേശിക്കും.

സെല്‍ഫ് ചെക് ഔട്ട് കൗണ്ടറുള്ള ഈ രംഗത്തെ കേരളത്തിലെ ആദ്യ ഷോറൂമാണ് തൃശൂരില്‍ ആരംഭിച്ചിരിക്കുന്നത്. അഞ്ചുവയസുമുതല്‍ 30 വയസുവരെയുള്ളവരെ ലക്ഷ്യം വെക്കുന്ന ഷോറൂമില്‍ യുവതീയുവാക്കള്‍ക്കുള്ള ഏറ്റവും മികച്ച മോഡേണ്‍ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. 149 മുതല്‍ 999 രൂപവരെയാണ് വില.

ആഗോള നിലവാരമുളള ഷോറൂമില്‍ ഉയര്‍ന്ന പ്രൊഫഷണല്‍ സമീപനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഉല്‍ഘാടന ചടങ്ങില്‍ മന്ത്രി കെ രാജനും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമൊപ്പം, പി ബാലചന്ദ്രന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ ലീല വര്‍ഗീസ്, സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് ജോസ് വള്ളൂര്‍, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പികെ ജലീല്‍, ടിഎസ് അനന്തരാമന്‍, ഫാസിയോ ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ (ഫാസിയോ ഡയറക്ടര്‍), കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി ടിഎസ് കല്യാണരാമന്‍, കല്യാണ്‍ സില്‍ക്സ് & ഫാസിയോ ചെയര്‍മാന്‍ ടിഎസ് പട്ടാഭിരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ വാര്‍ഷികം

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ആഘോഷിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ