ഉറ്റവരാരും തേടിയെത്തിയില്ല: പ്രതീക്ഷകള്‍ നഷ്ടമായ ഗോപാലകൃഷ്ണന്‍ വിടവാങ്ങി

അടൂര്‍: ജനറല്‍ ആശുപത്രിയില്‍ ആരോ എത്തിക്കുകയും, സഹായിക്കുവാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഈ മാസം 15 ന് സ്വാതന്ത്ര്യദിനത്തില്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്ത് സംരക്ഷണം നല്‍കിവന്നിരുന്നതുമായ ഏകദേശം നാല്‍പത് വയസ്സ് തോന്നിക്കുന്ന ഗോപാലകൃഷ്ണന്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു.
ആശുപത്രി രേഖകളില്‍ തൊടുപുഴ പാറേക്കടവില്‍ കിഴക്കില്‍ പറമ്പില്‍ കോളനി നിവാസി എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. മകന്‍ ഗോപകുമാര്‍ ചികിത്സയ്ക്കായ് എത്തിച്ചതായും രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമോ, അഗതി മന്ദിരത്തില്‍ ഏറ്റെടുത്ത വാര്‍ത്തകള്‍ വന്നശേഷമോ ഇദ്ദേഹത്തെ തേടി ആരുമെത്തിയിട്ടില്ല.
സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഗോപാലകൃഷ്ണന്‍ എന്നതിനാല്‍ മറ്റ് യാതൊരു വിവരവും ലഭിച്ചിട്ടില്ല.ബന്ധുക്കള്‍ ആരെങ്കിലും എത്തിയാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി മൃതശരീരം വിട്ടു നല്‍കുമെന്നും ഇദ്ദേഹത്തെ ആരെങ്കിലും തിരിച്ചറിയുന്നുവെങ്കില്‍ വിവരം അടൂര്‍ മഹാത്മയില്‍ അറിയിക്കണമെന്നും ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. 04734299900
Your comment?