കെ സ്റ്റോര്‍ പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ജനകീയമാക്കും : ഡെപ്യൂട്ടി സ്പീക്കര്‍
കടമ്പനാട് :കെ സ്റ്റോര്‍ പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ജനകീയമാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കെ സ്റ്റോര്‍ അടൂര്‍ താലൂക്ക് തല ഉദ്ഘാടനം കന്നാട്ടുകുന്നു മുക്കിലെ 1314102 ആം നമ്പര്‍ റേഷന്‍ കടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റാന്‍ കെ സ്റ്റോറിന് കഴിയും. നിലവിലെ റേഷന്‍ കടകളില്‍ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ലഭ്യമാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കൂടുതല്‍ സേവനങ്ങള്‍ നല്‍കുകയാണ് കെ സ്റ്റോര്‍ ചെയ്യുന്നത്.റേഷന്‍ ഭക്ഷ്യധാന്യങ്ങളോടൊപ്പം സപ്ലൈകോ ശബരി ഉത്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, ഗ്യാസ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ റേഷന്‍കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം. ചടങ്ങില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ഷിബു, ജില്ലാ സപ്ലൈ ഓഫീസര്‍ എം അനില്‍, അഡ്വ.എസ് മനോജ്, എസ് ബിനു, അരുണ്‍ കെ എസ് മണ്ണടി, രാജന്‍ സുലൈമാന്‍, ആര്‍ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു
Your comment?