അടൂര്‍ ജനറല്‍ ആശുപത്രി കെട്ടിടത്തില്‍ വൃക്ഷത്തൈ ‘വളര്‍ത്തുന്നു’
അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രി കെട്ടിടത്തില്‍ വൃക്ഷത്തൈ വളര്‍ന്നാല്‍ എന്താകും അവസ്ഥ. അടൂര്‍ ജനറല്‍ ആശുപത്രിയുടെ ബഹുനില കെട്ടിടത്തിന് പുറകുവശത്താണ് ഒരോ നിലകളിലും വൃക്ഷ തൈകള്‍ വളരുന്നത്. ആല്‍മരവും, മാവുമൊക്കെയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. മോര്‍ച്ചറിയുടെ ഭാഗത്തുള്ള ആശുപത്രി കെട്ടിടത്തിലാണ് മരങ്ങള്‍ വളരുന്നത്. ഇത് കെട്ടിടത്തിന്റെ നിലനില്‍പ്പിനു തന്നെ അപകട ഭീഷണിയാണ്.
ഇപ്പോള്‍ ചെറിയ തൈകളാണെങ്കിലും വരും നാളുകളില്‍ ഇവ വളരുന്നതോടെ വേരുകള്‍ കെട്ടിടത്തിനുള്ളിലേക്ക് കയറി തുടങ്ങും. ഇങ്ങനെ വന്നാല്‍ കെട്ടിടം അപകടാവസ്ഥയിലാകും എന്നതാണ് പ്രധാന പ്രശ്‌നം. തൈകള്‍ വളരുന്ന ഭാഗത്തെല്ലാം നനവുള്ളതിനാല്‍ തൈകള്‍ പെട്ടെന്ന് വളരാന്‍ സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Your comment?