നൗഷാദിനെ കൊന്നത് ഇങ്ങനെ: അഫ്സാന വിവരിക്കുന്ന വീഡിയോ പുറത്തു വിട്ട് കൂടല്‍ പൊലീസ്

Editor

പത്തനംതിട്ട: പരുത്തിപ്പാറയിലെ വാടക വീട്ടിലെ കൊല്ലാക്കൊല നൗഷാദ് തിരോധാന കേസിലെ ‘പ്രതി’ അഫ്സാന വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ട് കൂടല്‍ പൊലീസ്. നൗഷാദിന്റെ തിരോധാന കേസില്‍ പോലീസ് നാണം കെടുകയും അഫ്സാനയെ മര്‍ദിച്ചുവെന്ന് ആരോപണമുയരുകയും മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

പരുത്തിപ്പാറയിലെ വാടക വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴാണ് സംഭവ ദിവസം താനും നൗഷാദുമായി നടന്ന സംഘട്ടനം പ്രത്യേക തരം ഏക്ഷനുകളോടെ അഫ്സാന വിവരിച്ചു കാണിക്കുന്നത്. താനും നൗഷാദുമായി അടിപിടിയുണ്ടായി എന്നും താനെങ്ങനെ അയാളെ കൊന്നുവെന്നും വിവരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ ദൃശ്യങ്ങളിലൊന്നും അഫ്സാനയ്ക്ക് അവശതകളോ പൊലീസ് മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളോ ഇല്ല. ജൂലൈ 27 നാണ് അഫ്സാനയുമായി കൂടല്‍ പൊലീസ് പരുത്തിപ്പാറയിലെ വാടക വീട്ടില്‍ തെളിവെടുപ്പിനെത്തിയത്. അവര്‍ ചൂണ്ടിക്കാണിച്ച പള്ളി സെമിത്തേരി ഒഴികെ ബാക്കിയെല്ലാ സ്ഥലവും പൊലീസ് കുഴിച്ചു നോക്കുകയും ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അഫ്സാനയെ റിമാന്‍ഡ് ചെയ്തു. പിറ്റേന്ന് തന്നെ കൊല്ലപ്പെട്ട നൗഷാദ് തിരികെ വന്നു. ഇതോടെ പൊലീസിനെതിരേ ആരോപണവും രൂക്ഷമായി.

ജാമ്യം കിട്ടി ഞായറാഴ്ച പുറത്തിറങ്ങിയ യുവതി പൊലീസിനെതിരേ വ്യക്തമായ ആരോപണം ഉന്നയിച്ചു. ആരോ പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് വ്യക്തമായും അടുക്കും ചിട്ടയോടെയും പൊലീസ് മര്‍ദനത്തിന്റെ കഥ പറഞ്ഞത്. പൊലീസ് കുറ്റമേല്‍ക്കാന്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും മുഖത്തും ശരീരത്തും മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അഫ്സാന പറഞ്ഞു. എന്നാല്‍, പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന വീഡിയോയില്‍ അഫ്സാനയ്ക്ക് യാതൊരു കുഴപ്പവുമില്ല. അവര്‍ ചൂണ്ടിക്കാണിച്ച മര്‍ദനത്തിന്റെ പാട് മുഖത്തോ ശരീരത്തോ ഇല്ല താനും

ദക്ഷിണ മേഖലാ ഡി.ഐ.ജി ആര്‍. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട അഡിഷണല്‍ എസ്.പി ആര്‍. പ്രദീപ് കുമാര്‍ വകുപ്പു തല അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം കൂടല്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. അപ്പോഴാണ് പൊലീസ് അഫ്സാനയുടെ തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കരുതിയാണ് പൊലീസ് അത് പുറത്തു വിട്ടിരിക്കുന്നത്. പക്ഷേ, അഫ്സാന കോടതിയെ സമീപിച്ചാല്‍ ഈ വീഡിയോ പൊലീസിന് സഹായകരമാകില്ലെന്നാണ് സൂചന.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൂടല്‍ പൊലീസിന് ‘മുട്ടന്‍ പണി വരുന്നു’: നൗഷാദിനെ കൊന്നുവെന്ന് കസ്റ്റഡിയില്‍ മര്‍ദിച്ചു പറയിപ്പിച്ചതാണെന്ന് അഫ്സാന: പെപ്പര്‍ സ്പ്രേ അടിച്ചു

സര്‍ക്കാര്‍ പുതിയ വീട് വച്ചു തന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ താമസിക്കാന്‍ മുറി തരണം: വിചിത്രമായ ആവശ്യവുമായി പരുത്തിപ്പാറയിലെ വാടക വീടിന്റെ ഉടമ ബിജു കുമാര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ