വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി ധനമന്ത്രി
തിരുവനന്തപുരം: ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. സംസ്ഥാനത്തെ ക്ലാസ് ഫോര്‍ ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹത്തിന് നല്‍കുന്ന വായ്പ ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയില്‍ നിന്ന് മൂന്നുലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ വായ്പ ധനസഹായമാകട്ടെ നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം ഉയര്‍ത്തുന്ന വിവരം അറിയിച്ചത്.
അതേസമയം മറ്റൊരു അറിയിപ്പിലൂടെ കാഷ്യു ബോര്‍ഡിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ച കാര്യവും ധനമന്ത്രി വ്യക്തമാക്കി. കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ച് വാങ്ങി വ്യവസായ സ്ഥാപനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നല്‍കുവാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് കാഷ്യു ബോര്‍ഡ്. കാപ്പെക്‌സും കാഷ്യു കോര്‍പ്പറേഷനും കാഷ്യു ബോര്‍ഡ് വഴി ഏറ്റവും നല്ല കശുവണ്ടി ശേഖരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കെ എന്‍ ബാലഗോപാല്‍ വിവരിച്ചു. മിതമായ കൈകാര്യച്ചെലവ് മാത്രം എടുത്തുകൊണ്ട് മറ്റു വ്യവസായ സ്ഥാപനങ്ങള്‍ക്കും ബോര്‍ഡ് കശുവണ്ടി ലഭ്യമാക്കുന്നുണ്ട്. കശുവണ്ടി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക കാഷ്യു ബോര്‍ഡിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. കാഷ്യു ബോര്‍ഡിന് അനുവദിച്ച 43.55 കോടി രൂപ കശുവണ്ടി വ്യവസായ മേഖലയ്ക്ക് മികച്ച ഉണര്‍വ് നല്‍കും. തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
Your comment?