‘അഫ്സാനയുടെ മൊഴി കേട്ട പൊലീസ് വീടിന് 50,000 രൂപയുടെ നാശനഷ്ടമുണ്ടാക്കി’ വീട്ടുടമ

Editor

അടൂര്‍: ഭര്‍ത്താവായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്റെ വീട് ചവിട്ടിത്തുറന്നു നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് വീട്ടുടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാര്‍. ഇതിന് നഷ്ടപരിഹാരം ലഭിക്കാനായി പരാതി നല്‍കുമെന്നും ബിജുകുമാര്‍ പറഞ്ഞു.

അകത്തു കടന്ന പോലീസ് മുറികളെല്ലാം കുഴിക്കുകയും ശുചിമുറി ടാങ്കിന്റെ സ്ലാബ് ഇളക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കും. പൊലീസിന്റെ സമീപനം തന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതിനു ശേഷം ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത സ്ഥിതിയായെന്നും ബിജു പറഞ്ഞു.ഒന്നര വര്‍ഷം മുന്‍പു കാണാതായ പത്തനംതിട്ട കലഞ്ഞൂര്‍ പാടം വണ്ടണിപടിഞ്ഞാറ്റേതില്‍ നൗഷാദിനെ ഇന്നു തൊടുപുഴയില്‍ കണ്ടെത്തിയിരുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പരുത്തിപ്പാറ കൊലക്കേസിന് ഒടുവില്‍ പ്രതീക്ഷിച്ചതു പോലെ കോമഡി ക്ലൈമാക്സ് :രാത്രിയില്‍ തമ്മില്‍ നടന്നത് മുട്ടന്‍ അടി: ഭാര്യയുടെ അടി കൊണ്ട് ഭര്‍ത്താവ് ബോധം കെട്ടു വീണു: നൗഷാദ് മരിച്ചെന്ന് കരുതി അഫ്സാന സ്വന്തം വീട്ടിലേക്ക് മുങ്ങി: ബോധം വന്ന നൗഷാദ് ഭാര്യ മരിച്ചെന്ന് കരുതി നാടുവിട്ടു

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ