രണ്ടുപേരെ വിവാഹം കഴിക്കണമെന്ന് യുവതി :അപേക്ഷയില്‍ ആശയക്കുഴപ്പത്തിലായി സബ് രജിസ്റ്റര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍
പത്തനാപുരം: രണ്ടുപേരെ വിവാഹം കഴിക്കണമെന്ന പത്തനാപുരം സ്വദേശിനിയായ യുവതിയുടെ അപേക്ഷയില്‍ എന്നത് ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥര്‍. സ്‌പെഷ്യര്‍ മാര്യേജ് ആക്ട് പ്രകാരം രണ്ടുപേരെ വിവാഹം കഴിക്കാന്‍ രണ്ടു സബ് രജിസ്റ്റാര്‍ ഓഫീസുകളിലായാണ് യുവതി അപേക്ഷ നല്‍കിയിരുന്നത്. പത്തനാപുരം സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പത്തനാപുരം സബ് രജിസ്റ്റര്‍ ഓഫീസിലും അണ്ടൂര്‍പ്പച്ച സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലുമാണ് യുവതി നോട്ടീസ് നല്‍കിയത്. രണ്ട് അപേക്ഷയിലും ആരും പരാതിപ്പെടാത്തതിനാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സബ് രജിസ്റ്റര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍.
ജൂണ്‍ 30നാണ് സ്‌പെഷ്യല്‍ മാര്യേജ് നിയമം അനുസരിച്ച് പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പെണ്‍കുട്ടി ആദ്യ അപേക്ഷ നല്‍കിയത്.
പത്തനാപുരം സ്വദേശിയായ 22കാരനെ വിവാഹം കഴിക്കാണമെന്ന് ആവശ്യപ്പെട്ടാണ് യുവതി അന്ന് അപേക്ഷ നല്‍കിയത്. പത്തനാപുരം സബ് രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയതിനു പിന്നാലെ ജൂലൈ 12ന് പെണ്‍കുട്ടി പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു. ഈ രണ്ടു എഗ്രിമെന്റുകളും നോട്ടീസ് ബോര്‍ഡില്‍ വന്നതോടെയാണ് യുവതിയുടെ നീക്കങ്ങള്‍ വിവാദമായതും സമൂഹത്തില്‍ ചര്‍ച്ചയായി മാറിയതും.
സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് അപേക്ഷ നല്‍കി 30ദിവസത്തിനു ശേഷമേ രജിസ്ട്രേഷന്‍ നടത്തി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. അതിന് വധുവും വരനും മൂന്ന് സാക്ഷികളും എത്തണമെന്നും നിയമമുണ്ട്. എന്നാല്‍ ഇതിനിടയില്‍ വധുവരന്‍മാരില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ ആക്ഷേപംമുണ്ടായാല്‍ എഗ്രിമെന്റ് റദ്ദാകുകയും ചെയ്യും. എന്നാല്‍ അങ്ങനെയുെ ഒരു നീക്കം രണ്ട് ഭാഗങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല
അതേസമയം പുനലൂര്‍ രജിസ്റ്റര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുമായി ചര്‍ച്ച നടത്തിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പുനലൂരില്‍ രജിസ്റ്റര്‍ ചെയ്ത ഉടമ്പടി ഓഗസ്റ്റ് 12ന് കലാവധിയാകും. അന്ന് വധുവും വരനും എത്തിയാല്‍ ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ ചിന്തിക്കുമെന്ന് പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പത്തനാപുരത്ത് രജിസ്റ്റര്‍ ചെയ്ത വിവാഹ ഉടമ്പടി കാലാവധിയാകുന്നത് ജൂലൈ 30നാണ്. അന്ന് ഇക്കാര്യത്തില്‍ എന്തുസംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Your comment?