റവന്യൂ ടവറില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചയാളെ തൊട്ടടുത്ത മണിക്കൂറില്‍ അറസ്റ്റ് ചെയ്ത് പൊലീസ്

Editor

അടൂര്‍: ബൈക്ക് മോഷ്ടിച്ചു കടന്നയാള്‍ക്ക് അതൊന്ന് കൊതി തീരെ ഓടിച്ചു പോലും നോക്കാന്‍ കഴിയുന്നതിന് മുന്‍പ് പൊലീസ് പിടിയിലായി. റവന്യൂ ടവറില്‍ നിന്നും ബെക്കുമായി കടന്ന മോഷ്ടാവാണ് ഒരു മണിക്കൂര്‍ തികയും മുന്‍പേ പൊലീസിന്റെ വലയിലായത്. പെരിങ്ങനാട് മിത്രപുരം ഉദയഗിരി സന്തോഷ് ഭവനത്തില്‍ സന്തോഷാ(42)ണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് റവന്യു ടവറിലുള്ള ഓഫീസിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന പതിനാലാം മൈല്‍ സ്വദേശി അഡ്വ. അശോക് കുമാറിന്റെ ഹീറോഹോണ്ട സി.ഡി-ഡീലക്സ് ബൈക്കാണ് സന്തോഷ് മോഷ്ടിച്ചത്. പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ടൗണിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടന്നു വരുമ്പോഴാണ് വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലിന് പിന്‍വശമുള്ള വഴിയില്‍ പ്രതിയെ വാഹന സഹിതം കസ്റ്റഡിയില്‍ എടുത്തത്.

സന്തോഷ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അടൂര്‍, പന്തളം, ഹരിപ്പാട്, ചിറ്റാര്‍, പത്തനംതിട്ട, ആറന്മുള, പുനലൂര്‍, പോലീസ് സ്റ്റേഷന്‍ പരിധികളിലായി പതിനഞ്ചോളം മോഷണ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സ്ഥിരമായി ഇരുചക്ര വാഹനം മോഷ്ടിക്കുന്ന ആളായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. മനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍. കുറുപ്പ്, അരുണ്‍ ലാല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒന്നേകാല്‍ ലക്ഷത്തിന്റെ മത്സ്യം മോഷ്ടിച്ചു കടത്തി: മൂന്നു പേര്‍ അറസ്റ്റില്‍

പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഏഴു ലക്ഷത്തിന്റെ സാധനങ്ങള്‍ മോഷ്ടിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ