മാധ്യമ വേട്ട അവസാനിപ്പിക്കണം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍
കൊച്ചി: ‘മറുനാടന്‍ മലയാളി’ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരായ കേസിന്റെ മറവില്‍ കേരളത്തിലെ മറുനാടന്‍ മലയാളിയുടെ മുഴുവന്‍ ലേഖകരെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന പൊലീസ് നടപടിയില്‍ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണിത്. വാര്‍ത്തയില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കാന്‍ ഏതൊരാള്‍ക്കും അധികാരവും അവകാശവുമുണ്ട്. അതിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നതിലും തെറ്റില്ല. എന്നാല്‍ അതിന്റ മറവില്‍ ഒരു സ്ഥാപനം പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവുന്നതല്ല. അര്‍ധരാത്രിയില്‍ വീടുകളില്‍ റെയ്ഡുകള്‍ നടത്തി കമ്പ്യൂട്ടറും ഫോണും ഉള്‍പ്പെടെ പിടിച്ചെടുക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ്.
സമീപകാലത്ത് സമാനമായ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. അനാവശ്യമായി പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ബന്ധപ്പെട്ടവര്‍ക്ക് തിരിച്ച് നല്‍കി ജനാധിപത്യ മര്യാദയും നിയമവും പാലിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍, ട്രഷറര്‍ ഇ.പി. രാജീവ് എന്നിവര്‍ ആവശ്യപ്പെട്ടു.
കൊച്ചി : മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ എടുത്ത പോലീസ് നടപടിയുടെ ഭാഗമായി കേരളത്തിലെ മറുനാടന്‍ ലേഖകരെ പീഡിപ്പിക്കുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹവും മാധ്യമ പ്രവര്‍ത്തനത്തിന് എതിരെയുള്ള കടന്നുകയറ്റവുമാണ്. ഇതിന്റെ മറവില്‍ എറണാകുളം ജില്ലയിലെ പ്രാദേശിക ലേഖകരുടെ അടുക്കല്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈലും ഉടന്‍ തിരികെ നല്‍കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. ഓഫീസുകളിലേയും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലേയും അനാവശ്യ റെയ്ഡും ചോദ്യം ചെയ്യലും അവസാനിപ്പിക്കണമെന്നും കേരള ജേര്‍ണലിസ്റ്റ്
യൂണിയന്‍ ആവശ്യപ്പെട്ടു
Your comment?