പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട: ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യതയുള്ളതായി കാണുന്നു. നിലവില്‍ ജില്ലയില്‍ പന്ത്രണ്ടു റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്.
വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇന്ന് (6 ജൂലൈ 2023) നു ജില്ലയിലെ അംഗന്‍വാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.
Your comment?