അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഫയര്‍ അലാറം മുഴങ്ങി
അടൂര്‍: ജനറല്‍ ആശുപത്രിയില്‍ വെളുപ്പിനെ മൂന്ന് മണിക്ക് ഫയര്‍ അലാറം മുഴങ്ങി. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും എന്ത് സംഭവിച്ചു എന്നറിയാതെ പരിഭ്രാന്തരായി. ഉടന്‍ അടൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു.
സേന സ്ഥലത്തെത്തി പരിശോധിച്ചതില്‍ അപകടം ഒന്നും ഇല്ല എന്ന് ബോധ്യപ്പെട്ടു.
ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന ഫയര്‍ കോള്‍ പോയിന്റില്‍ ആരെങ്കിലും അമര്‍ത്തിയതോ ഹൂട്ടര്‍ സംവിധാനത്തിലെ പിഴവോ (ആരെങ്കിലും പുക വലിച്ചതോ ആകാം) അപായ മണി മുഴങ്ങാന്‍ കാരണം എന്ന് ഫയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. അപകടങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം അഗ്‌നിശമന സേന ഓഫ് ചെയ്തു . ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ്.നിയാസുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ പ്രദീപ്, സന്തോഷ്, ശരത്, അഭിലാഷ്, ഭാര്‍ഗ്ഗവന്‍, പ്രകാശ് എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധനകളില്‍ പങ്കാളികള്‍ ആയി.
Your comment?