5:44 pm - Tuesday April 13, 6128

ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോ നറുക്കെടുപ്പുകളില്‍ മലയാളി ഭാഗ്യം

Editor

അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോ നറുക്കെടുപ്പുകളില്‍ മലയാളി ഭാഗ്യം തുടരുന്നു. ഏറ്റവുമൊടുവിലത്തെ നറുക്കെടുപ്പിലും 2 മലയാളികള്‍ക്ക് ഭാഗ്യം ലഭിച്ചു. അനീഷ് അന്തിക്കാട്ട്, റനീഷ് ചെറുമണല്‍ എന്നിവര്‍ക്ക് 22 ലക്ഷം രൂപ( 1,00000 ദിര്‍ഹം) വീതമാണ് ലഭിച്ചത്.

അബുദാബിയില്‍ താമസിക്കുന്ന അനീഷ് അന്തിക്കാട്ട് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കഴിഞ്ഞ 8 വര്‍ഷമായി 10 അംഗസുഹൃത് സംഘത്തോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങുന്നത്.സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും തന്റെ ഭാഗം മകളുടെ ഭാവിക്കായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

റനീഷ് ചെറുമണല്‍ ദുബായില്‍ താമസിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്യുന്ന അദ്ദേഹം ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് 10 സുഹൃത്തുക്കളോടൊപ്പം 6 വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു. ഇ-ഡ്രോ സമ്മാനമായ 100,000 ദിര്‍ഹം നേടുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ-ഡ്രോയെ കുറിച്ച് താന്‍ പൂര്‍ണമായും മറന്നുപോയിരുന്നുവെന്നും പ്രതിമാസ വിജയികളില്‍ ഒരാളാകുമെന്ന പ്രതീക്ഷയില്‍ തത്സമയ നറുക്കെടുപ്പ് കാണാന്‍ ജൂലൈ 3 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞു. എനിക്ക് ഇതുവരെ പ്രത്യേക പദ്ധതികളൊന്നുമില്ല. പക്ഷേ വിജയത്തില്‍ വളരെ സന്തോഷമുണ്ട്. പാക്കിസ്ഥാനിയായ മന്‍സൂര്‍ മുഹമ്മദാണ് ഈയാഴ്ചയിലെ മൂന്നാമത്തെ വിജയി. ഇദ്ദേഹത്തിനും ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു.

ഈ മാസം റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ ഒന്നില്‍ പങ്കെടുക്കാനാകും. അതില്‍ മൂന്ന് വിജയികള്‍ക്ക് എല്ലാ ആഴ്ചയും 10,0000 ദിര്‍ഹം(2 കോടിയിലേറെ രൂപ) സമ്മാനിക്കും. ഇരുപത് വിജയികള്‍ക്ക് 10,000 ദിര്‍ഹം വീതവും സമ്മാനിക്കും. പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന ആര്‍ക്കും ജൂലൈ 3-ന് 15 ദശലക്ഷം ദിര്‍ഹത്തിന്റെ വന്‍ സമ്മാനം നേടാനുള്ള അവസരവും ലഭിക്കും. അബുദാബി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് 1992ല്‍ ആരംഭിച്ച ബിഗ് ടിക്കറ്റിന്റെ ഇതുവരെ നടന്ന നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികം ഭാഗ്യശാലികളായിട്ടുള്ളത്. അതിലേറെയും മലയാളികളാണ്.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചു; മെസ്സിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി

എമിറേറ്റ്‌സ് ഡ്രോ ഈസി 6, ഫാസ്റ്റ് 5 ഗെയിമുകള്‍ മലയാളിയടക്കം മൂന്ന് പേരുടെ ജീവിതം മാറ്റി മറിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015