ഇടിമിന്നലില്‍ നാല് പശുക്കള്‍ ചത്തു: അടിയന്തര ധനസഹായവുമായി പുതുശ്ശേരിഭാഗം ക്ഷീരസംഘം
അടൂര്‍ : ഇടിമിന്നലില്‍ നാല് കറവ പശുക്കള്‍ ചത്ത ക്ഷീര കര്ഷകന് അടിന്തിര ധനസഹായം നല്കി. ഏറത്ത് പഞ്ചായത്തിലെ പുതുശേരിഭാഗം മരങ്ങാട്ട് പുത്തന്‍ വീട്ടില്‍ മാത്യുവിന്റെ നാല് കറവപശുക്കളാണ് ബുധനാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലില്‍ ചത്തത്. ഉടന്‍തന്നെ പുതുശ്ശേരിഭാഗം ക്ഷീരോല്പാക സഹകരണസംഘത്തിന്റെ അടിയന്തര ധനസഹായം സംഘം പ്രസിഡന്റ് ടി ഡി സജി കൈമാറി. മാത്രമല്ല സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും ഉടന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടിയുണ്ടാകുമെന്നും സംഘം പ്രസിഡന്റ് ടി.ഡി. സജി അറിയിച്ചു.10 വര്‍ഷമായി ക്ഷീരസംഘത്തിന്റെ പ്രസിഡന്റായി ചുമതല വഹിക്കുന്ന ടി. ഡി. സജിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
Your comment?