ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമദും ദുബായ് ഉപ ഭരണാധികാരികള്‍
ദുബായ്: ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ദുബായിലെ ഒന്നാം ഉപ ഭരണാധികാരിയായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിയമിച്ചു. ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ദുബായുടെ രണ്ടാമത്തെ ഉപ ഭരണാധികാരിയായും നിയമിച്ചു.
പുതിയ ഉത്തരവ്, പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ദുബായിയുടെ മികച്ച ഭരണവും തുടര്‍ വികസനവും അനുവദിക്കുന്ന തരത്തില്‍ ഷെയ്ഖ് മുഹമ്മദ് തങ്ങളെ ഏല്‍പ്പിച്ച അധികാരങ്ങള്‍ ഇരു ഉപ ഭരണാധികാരികളും വിനിയോഗിക്കും. ഷെയ്ഖ് മക്തൂം 2008 മുതല്‍ ദുബായുടെ ഉപ ഭരണാധികാരിയായി പ്രവര്‍ത്തിക്കുകയും യുഎഇ ധനകാര്യ മന്ത്രി കൂടിയായിരുന്ന പരേതനായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം ഈ ഔദ്യോഗികസ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദിന്റെ പുത്രന്മാരാണ് ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും.
Your comment?