കടമ്പനാട്ട് സര്‍വ്വത്ര അഴിമതി: ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്ത കിറ്റില്‍ ലക്ഷങ്ങളുടെ അഴിമതി അന്വേഷിക്കണം; കോണ്‍ഗ്രസ്സ്

Editor

കടമ്പനാട്: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത കിറ്റിന്റെ പേരില്‍ പത്ത് ലക്ഷം രൂപയുടെ അഴിമതി നടന്നതായി മണ്ണടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു

ഓരോ വാര്‍ഡിലും ആയിരം രൂപ വിലവരുന്ന കാച്ചില്‍ ചേന മഞ്ഞള്‍ ഇഞ്ചി എന്നിവയാണ് വിതരണം ചെയ്തത് എന്നാല്‍ ഉപയോഗശൂന്യമായതും ഇരുനൂറ് രൂപയില്‍ താഴെ മാത്രം വിലവരുന്ന വസ്തുക്കളാണ് വിതരണം ചെയ്തിട്ടുള്ളത് ഈ പദ്ധതി പ്രകാരം പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചിരിക്കുകയാണ്

ആര്‍ക്കും പ്രയോജനമില്ലാത്ത വസ്തുക്കള്‍ കര്‍ഷകര്‍ക്കുള്ള കിറ്റെന്ന നിലയില്‍ വിതരണം ചെയ്ത് ലക്ഷങ്ങളുടെ അഴിമതി നടത്തിയതിനെപ്പറ്റി അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ണടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മഹാത്മ ജീവകാരുണ്യ പുരസ്‌കാരം പി.യു തോമസിനും ജനസേവന പുരസ്‌കാരം എം സി . അഭിലാഷിനും

അനധികൃത പച്ചമണ്ണ് ഖനനം: തടയാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവിനെ ലോറി കയറ്റാന്‍ ശ്രമം: ചില്ല് എറിഞ്ഞു പൊട്ടിച്ച് നാട്ടുകാര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015