മഹാത്മ ജീവകാരുണ്യ പുരസ്‌കാരം പി.യു തോമസിനും ജനസേവന പുരസ്‌കാരം എം സി . അഭിലാഷിനും

Editor

അടൂര്‍: ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ജീവകാരുണ്യം, ജനസേവനം മേഖലകളിലേക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയായിരുന്ന P ശ്രീനിവാസ് IPS ന്റെ (മുന്‍ ജില്ലാ പോലീസ് മേധാവി ) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മഹാത്മ ജനസേവന പുരസ്‌കാരം ചെങ്ങന്നൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് എം സി ക്കും മഹാത്മ ജനസേവന കേന്ദ്രം മുന്‍ വൈസ് ചെയര്‍പേര്‍സണ്‍ പ്രിയദര്‍ശനയുടെ സമരണാര്‍ത്ഥമുള്ള മഹാത്മ ജീവകാരുണ്യ പുരസ്‌കാരം കോട്ടയം നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു തോമസിനുമാണ് നല്കുക.

ജന്മം നല്കിയ മാതാവ് തന്നെ ചോരക്കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിക്കുകയും സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്ത മഹനീയ സേവനത്തിനാണ് അഭിലാഷ് എം സി യെയും,
കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്ന ലക്ഷക്കണക്കിന് നിര്‍ദ്ധന രോഗികള്‍ക്ക് നിത്യവും അന്നദാനം നിര്‍വ്വഹിക്കുകയും, ആയിരക്കണക്കിന് അഗതികള്‍ക്ക് അഭയമൊരുക്കുകയും ചെയ്ത് വരുന്ന മഹത് പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് പി.യു തോമസിനെയും തെരഞ്ഞെടുത്തിട്ടുള്ളത്.

ഏപ്രില്‍14 ന് രാവിലെ 11ന് കൊടുമണ്‍ കുളത്തിനാല്‍ ജീവകാരുണ്യ ഗ്രാമത്തില്‍ നടക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിന്റെ 11-ാം വാര്‍ഷിക സമ്മേളത്തില്‍ കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ജനസേവന പുരസ്‌കാരവും, വൈകുന്നേരം 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചലചിത്ര നടിയും, മഹാത്മ രക്ഷാധികാരിയുമായ സീമ ജി നായര്‍ ജീവകാരുണ്യ പുരസ്‌കാരവും സമര്‍പ്പിക്കും.
പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡുകള്‍ എന്നും മഹാത്മ ജനസേവന കേന്ദ്രം ഭാരവാഹികളായ രാജേഷ് തിരുവല്ല , പ്രീഷില്‍ഡ ആന്റണി, സി.വി ചന്ദ്രന്‍ എന്നിവരറിയിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു

അയല്‍ക്കൂട്ടങ്ങള്‍ വഴി തട്ടിപ്പ് നടത്തുന്ന ADS,CDS അംഗങ്ങള്‍ക്ക് പണി വരുന്നുണ്ട് ?. കുടുംബശ്രീ പൂര്‍ണ്ണമായും ഡിജിറ്റലാകുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ