കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു
കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ (ഡോ. ബോബി ചെമ്മണൂര്‍) എറണാകുളത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആയിരം ഹോംസ്റ്റേകളില്‍ ആര്‍ട്ടിമിഷനുമായി ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി. കേരള ഹാറ്റ്‌സ് ഡയറക്ടര്‍ എം പി ശിവദത്തന്‍ അധ്യക്ഷത വഹിച്ചു. ജേതാക്കള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.
റിത്തുരാജ് ചതുര്‍മുഖന്ദ എയര്‍ ബി ആന്റ് ബി, എം നരേന്ദ്രന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്ത്യാ ടുറിസം, മുന്‍ മന്ത്രി ഡോമിനിക് പ്രസന്റേഷന്‍, ആര്‍ട്ടി മിഷന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, ബിനാലെ പ്രസിഡണ്ട് ബോസ് കൃഷ്ണ ആചാരി, റീജനല്‍ ജോയിന്റ് ഡയറക്ടര്‍ എ. ഷാഹുല്‍ ഹമീദ്, ടൂറിസം പ്രൊഫഷനല്‍ ക്ലബ്ബ് പ്രസിഡണ്ട് ഷേക്ക് ഇസ്മയില്‍ , ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്റ് റിസോട്ട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂട്ടുങ്കല്‍ കൃഷ്ണകുമാര്‍, ഫോര്‍ട്ടുകൊച്ചി ടൂറിസം കണ്‍സര്‍വേഷന്‍ സൊസൈറ്റി സിഇഒ ബോണി തോമസ്, കേരള ഹാറ്റ്‌സ് ജില്ലാ പ്രസിഡണ്ട് സന്തോഷ് ടോം, കേരള ഹാറ്റ്‌സ് സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പര്‍ രഞ്ജിനി മേനോന്‍. കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു മേനോന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം ഷാജി കുറുപ്പശേരി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോംസ്റ്റേയ്ക്കുള്ള പുരസ്‌കാരം ഇ.വി ഹാരിസ് സിഷെല്‍ കണ്ണൂരിന് നല്‍കി. വനിതകള്‍ നടത്തുന്ന ഏറ്റവും മികച്ച ഹോം സ്റ്റേകള്‍ക്കുള്ള പുരസ്‌കാരം സിജെ കൊച്ചുത്രേസ്യ വയനാട്, അഡ്വ. പ്രിയ ബി നായര്‍ മൂന്നാര്‍, റിനു അനിയന്‍ തോമസ് മലപ്പുറം എന്നിവര്‍ക്കു നല്‍കി. ജേക്കബ് തരകന്‍ മെമ്മോറിയല്‍ പരിസ്ഥിതി സൗഹൃദ ഹോം സ്റ്റേയ്ക്കുള്ള പുരസ്‌കാരങ്ങള്‍ സുനില്‍കുമാര്‍, റീന സുനില്‍ വയനാട്, ജയന്‍ ചെറിയാന്‍ അഗളി പാലക്കാട്, വിനായക അയനന്‍ കുന്നേല്‍ രാമക്കല്‍മേട് എന്നിവര്‍ക്കു നല്‍കി. തങ്കപ്പന്‍ കൊട്ടാരത്തില്‍ മെമ്മോറിയല്‍ പ്രകൃതിദത്ത ക്യാമ്പിനുള്ള പുരസ്‌കാരം സാജന്‍ അട്ടപ്പാടിക്ക് നല്‍കി. ടെലഗ്രാഫ് യുകെ ബെസ്റ്റ് ഹോം സ്റ്റേയായി തെരഞ്ഞെടുത്ത സാദിക് സാജിനെയും പി വി വര്‍ഗീസ് ഇടുക്കി, പോള്‍സന്‍ മൂന്നാര്‍ എന്നിവരെയും ആദരിച്ചു.
Your comment?