ചൂരക്കോട് കളിത്തട്ടിന് സമീപം മരം വീണ് യുവാവ് മരിച്ചു

Editor

അടൂര്‍: വേനല്‍മഴയ്ക്ക് മുന്നോടിയായുണ്ടായ കനത്തകാറ്റില്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. നെല്ലിമുകള്‍ ആഷാലയത്തില്‍ കെ. മോഹനന്റെ മകന്‍ മനു (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് ചൂരക്കോട് കളിത്തട്ടിന് സമീപം കൂറ്റന്‍ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു.

അടൂര്‍ കച്ചേരിചന്തയുടെ വണ്‍വേ തീരുന്ന ഭാഗത്ത് നിന്ന് പുളിവാക മരവും കാറ്റത്ത് ഒടിഞ്ഞു വീണു. നാശനഷ്ടം ഇല്ല.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു: കുടിവെള്ളം ജലം ശുദ്ധമാണന്ന് ഉറപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യം – ചിറ്റയം

ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ കുട്ടി മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015