കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ സപ്താഹയജ്ഞവും തിരുവുത്സവവും
കടമ്പനാട് വടക്ക് : കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തിരുവുത്സവവും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും. മാര്‍ച്ച് 24ന് രാവിലെ 7.30ന് ഭദ്രദീപ പ്രതിഷ്ഠ(ക്ഷേത്രതന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തില്‍ നിര്‍വ്വഹിക്കും)മേല്‍ശാന്തി ബാബുക്കുട്ടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
10.30ന് വരാഹാവതാരം12.30ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 7ന് തൃക്കൊടിയേറ്റ്. 25ന് രാവിലെ 9.30ന് കലശപൂജ, 10.30ന് നരസിംഹാവതാരം,12.30 അന്നദാനം. വൈകിട്ട് 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 26ന് രാവിലെ 5.30ന് പൊങ്കാല, കലശപൂജ, 10ന് ശ്രീകൃഷ്ണാവതാരം, 11ന് കാവില്‍ നൂറും പാലും , 11.30ന് ഉണ്ണിയൂട്ട്, 12.30ന് അന്നദാനം, 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 27ന് രാവിലെ 9.30ന് കലശപൂജ, 10ന് ഗോവിന്ദപട്ടാഭിഷേകം, 12.30ന് അന്നദാനം, 5.30ന് വിദ്യാഗോപാലാര്‍ച്ചനയും ഗുരുവന്ദനവും. 28ന് രാവിലെ 10.30ന് രുഗ്മിണീസ്വയംവരം, വൈകിട്ട് 5.30ന് ഐശ്വര്യപൂജയും ആദരവും. 29ന് രാവിലെ 10.30ന് കുചേലാഗമനം12.30ന് അന്നദാനം. 30ന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, 4.15ന് അവഭൃഥസ്‌നാനഘോഷയാത്ര. 31ന് രാവിലെ 8.30ന് കലശപൂജ, 10.30ന് ശ്രീഭൂതബലി, വൈകിട്ട് 3 മുതല്‍ കെട്ടുകാഴ്ച, ജീവിത എഴുന്നള്ളത്ത്, 9.30ന് നൃത്തനാടകം. ഏപ്രില്‍ 1ന് രാവിലെ 10.30ന് ശ്രീഭൂതബലി, രാത്രി 8ന് പള്ളിവേട്ട, ഏപ്രില്‍ 2ന് വൈകിട്ട് 4ന് ആറാട്ട്ബലി, തൃക്കൊടിയിറക്ക് , തിരുആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് ആറാട്ട് വരവേല്‍പ്പ്, 9ന് പൂഞ്ഞാര്‍ നവധാരയുടെ ഗാനമേള.
Your comment?