അജ്ഞാതന്‍ മഹാത്മയില്‍ അഭയം
അടൂര്‍:കൊടുമണ്‍- ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞ് കണ്ടെത്തിയ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന അജ്ഞാത യുവാവിന് അടൂര്‍ മഹാത്മ ജന സേവന കേന്ദ്രത്തില്‍ അഭയം നല്കി.
കൊടുമണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്, SFI ഏരിയ സെക്രട്ടറി എം കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഭയ കേന്ദ്രത്തിലെത്തിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്കാന് കഴിയുന്നവര്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് ചെയര്മാന് രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ 04734299900
Your comment?