കോവിഡ് കാലത്തെ നിസ്വാര്‍ത്ഥ സേവനത്തിന് മദര്‍ തെരേസ പാലിയേറ്റീവ് കെയറിന് സ്‌നേഹ സമ്മാനം നല്‍കി അമേരിക്കന്‍ വ്യവസായിയും കുടുംബവും; മകളായ ഓങ്കോളജി ഡോക്ടറിന്റെ വിവാഹത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞതും മദര്‍ തെരേസയുടെ സേവനം : പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത കുടുംബത്തിന് നന്ദി പറഞ്ഞ് മദര്‍ തെരേസയുടെ അണിയറ പ്രവര്‍ത്തകരും
അടൂര്‍ :കൊറോണ കാലത്ത് മാതാപിതാക്കള്‍ക്ക് സഹായഹസ്തം നല്‍കിയതിന് പ്രത്യുപകാരമായി കിടപ്പു രോഗികളെ കൈയഴിച്ച് സഹായിച്ച് അമേരിക്കന്‍ വ്യവസായിയും കുടുംബവും . യുണേറ്റഡ് സ്റ്റേറ്റ്‌സില്‍ വര്‍ഷങ്ങളായി എഞ്ചിനിയറായ അടൂര്‍ സ്വദേശിയുടെ മകളുടെ വിവാഹമാണ് നാളെ . കാലങ്ങളായി കുടുംബത്തോടൊപ്പം അമേരിക്കയില്‍ സ്ഥിര താമസക്കാരനായ ഇദ്ദേഹത്തിന്റെ അച്ഛനും , അമ്മയും വിട്ടില്‍ ഒറ്റയ്ക്കാണ് താമസം.
അടൂരിലെ 725 കിടപ്പു രോഗികളെയും വയോജനങ്ങളെയും ആഴ്ചയില്‍ ഒരിക്കല്‍ വീടുകളില്‍ പോയി പാലിയേറ്റീവ് കെയര്‍ സേവനം നല്‍കി വരുന്ന, അടൂരിലെ മദര്‍ തേരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സേവനം തന്റെ പിതാവിന് കൊറോണ ബാധിച്ച് വീട്ടില്‍ കിടന്നപ്പോള്‍ സ്ഥിരമായി സേവനം ലഭിച്ചതിന്റെ സന്തോഷസുചകമായി തന്റെ മകളായ ഓങ്കോളജി ഡോക്ടറിന്റെ വിവാഹത്തോടനുബന്ധിച്ച് എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന തിരുമാനത്തില്‍ നിന്നാണ് വിവാഹത്തലേന്ന് അടൂര്‍ മദര്‍ തേരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികളെ വിളി വരുത്തി ഒരു ചെറിയ സംഭാവന നല്‍കിയത്.
പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അമേരിക്കന്‍ വ്യവസായിയായ ഇദ്ദേഹം കൊറോണ കാലത്ത് ആരുടെയും സഹായമില്ലാത പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് മരുന്നും മറ്റ് അവശ്യ സേവനങ്ങളും വീടുകളില്‍ എത്തിച്ചു നല്‍കിയ പാലിയേറ്റീവ് വാളന്റിയര്‍മാരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് അഡ്വ.എസ് മനോജ് സഹായം ഏറ്റുവാങ്ങി. സെക്രട്ടറി ജയകൃഷ്ണന്‍ , കോഡിനേറ്റര്‍ അഷ്‌കര്‍ മേട്ടുംപുറം, സണ്ണി വര്‍ഗ്ഗീസ്, ജേക്കബ് ബേബി, മോഹനന്‍ ബിജു എന്നിവര്‍ പങ്കെടുത്തു
Your comment?