കൊടുമണിലും അടൂരിലും വേണം വിമാനത്താവളം: കൊടുമണിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ തൊഴിലാളികള്‍

Editor

കൊടുമണ്‍: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തു വന്നതിനെതിരേ പ്രതിഷേധവുമായി തൊഴിലാളികള്‍. ഏരുമേലിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടത്തില്‍ സര്‍ക്കാര്‍ വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് ചിലര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ എസ്റ്റേറ്റില്‍ വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് ഈ പൊതുമേഖലാ സ്ഥാപനം തന്നെ ഇല്ലാതെ ആക്കുവാനുള്ള ചിലരുടെ കുല്‍സിത ശ്രമത്തിന്റെ ഭാഗമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

പൊതുമേഖലാ സ്ഥാപനം ആയ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് 1962 നവംബര്‍ 12 ന് ആണ് ആരംഭിച്ചത്. ജില്ലയിലെ കൊടുമണ്‍ റബ്ബര്‍ പ്ലാന്റേഷനും വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാലടി പ്ലാന്റേഷനും സംയോജിച്ചാണ് നിലവില്‍ വന്നത്. കേരളത്തിലെ ഏറ്റവും വലിയ തോട്ടം ഉടമയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍.
ആകെ 14,192 ഹെക്ടര്‍ വിസ്തീര്‍ണം ആണ് ഉള്ളത്. അതില്‍ 4270 ഹെക്ടറില്‍ റബറും 5750 ഹെക്ടറില്‍ കശുമാവും 705 ഹെക്ടറില്‍ എണ്ണപ്പനയും 467 ഹെക്ടറില്‍ കറുവപ്പട്ട, കുരുമുളക് എന്നിവയുമാണ് കൃഷി. കോര്‍പ്പറേഷനില്‍ ആകെ 4500 ല്‍ പരം തൊഴിലാളികളും അഞ്ഞൂറില്‍പ്പരം ജീവനക്കാരും ജോലി ചെയ്യുന്നു. ജില്ലയിലെ കൊടുമണ്‍, ചന്ദനപ്പള്ളി, തണ്ണിത്തോട് എന്നീ എസ്റ്റേറ്റുകളിലായി 1800 ല്‍ പരം തൊഴിലാളികളും 150 ജീവനക്കാരും പണിയെടുക്കുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സെന്‍ട്രി ഫ്യൂജ് ലാറ്റക്സ് ഫാക്ടറി കൊടുമണ്‍ എസ്റ്റേറ്റിലാണ്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ആണിത്. ഇവിടെ പണിയെടുക്കുന്നത് സാധാരണക്കാരായ തൊഴിലാളികളാണ്. അവരുടെ ജീവനോപാധിയെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികള്‍ എതിരല്ല. പക്ഷെ രണ്ടായിരത്തില്‍ പരം കുടുബങ്ങളെ അനാഥമാക്കുന്ന പദ്ധതികളെ ആണ് എതിര്‍ക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി പറയുന്നു.

ഇനി വിമാനത്താവളം വന്നില്ലെങ്കില്‍ ഓപ്പണ്‍ ജയില്‍ കൊണ്ടു വരാനും നീക്കം നടക്കുന്നു. എന്ത് തന്നെയായാലും പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ പണിയെടുക്കുന്ന തൊഴിലാളികളെയും അവരുടെ കുടുബത്തെയും അനാഥമാക്കുന്ന നപടി ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) നേതൃത്വം നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അങ്ങാടിക്കല്‍ വിജയകുമാര്‍ പറഞ്ഞു യൂണിയന്‍ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജി വകയാര്‍ അധ്യക്ഷത വഹിച്ചു. സി.ജി. അജയന്‍, പി. രവി, സിജോയ് വി. ജോണ്‍, കെ.ആര്‍.രമ, കെ. ശ്യാമള, എ. തങ്കമണി, കൃഷ്ണകുമാര്‍, സുധീഷ് ലാല്‍, എന്‍. ചാക്കോ, ഡി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചന്ദനപ്പള്ളി റോസ് ഡെയ്ല്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ

കോവിഡ് കാലത്തെ നിസ്വാര്‍ത്ഥ സേവനത്തിന് മദര്‍ തെരേസ പാലിയേറ്റീവ് കെയറിന് സ്‌നേഹ സമ്മാനം നല്‍കി അമേരിക്കന്‍ വ്യവസായിയും കുടുംബവും; മകളായ ഓങ്കോളജി ഡോക്ടറിന്റെ വിവാഹത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞതും മദര്‍ തെരേസയുടെ സേവനം : പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത കുടുംബത്തിന് നന്ദി പറഞ്ഞ് മദര്‍ തെരേസയുടെ അണിയറ പ്രവര്‍ത്തകരും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ