പന്തളം വലിയ പാലത്തിനു സമീപം വാഹന അപകടം
പന്തളം: തിരുവനന്തപുരം – നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ചെങ്ങന്നൂര്‍ നിന്നും തിരുവനന്തപുരത്തേക്ക് തടി കയറ്റി വന്ന ലോറിയും തമ്മില്‍ പന്തളം വലിയ പാലത്തിനു സമീപം കൂട്ടിയിടിച്ചു. പരുക്ക് പറ്റിയ യാത്രക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റുകയും, അപകടത്തില്‍ പെട്ട വാഹനങ്ങളുടെ തകര്‍ന്ന ഗ്ലാസ്സ് ചില്ലുകള്‍ റോഡില്‍ നിന്നും നീക്കം ചെയ്ത് ഫയര്‍ ഫോഴ്‌സ് ഗതാഗതം സുഗമമാക്കുകയും ചെയ്തു. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. പന്തളം പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു.
ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷന്‍, അടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ഷാനവാസ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ രാജേഷ്, സാനിഷ്, രഞ്ജിത് , കൃഷ്ണകുമാര്‍, ശ്രീജിത്ത്, സന്തോഷ് ജോര്‍ജ് എന്നിവരും ഹോം ഗാര്‍ഡ് മാരായ അജയകുമാര്‍ , അനില്‍കുമാര്‍, സജി മോന്‍, സിവില്‍ ഡിഫന്‍സ് അംഗം അനില്‍ കുമാറും രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തു
Your comment?