എംസി റോഡില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു

Editor

അടൂര്‍: എംസി റോഡില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു.വടക്കടത്തുകാവ് നടയ്ക്കാവ് ജങ്ഷനിലാണ് സംഭവം. കൊട്ടാരക്കര ശ്രീശൈലത്തില്‍ ജയചന്ദ്ര(56)നെയാണ് രക്ഷപ്പെടുത്തിയത്.

കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സാന്‍ട്രോ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ കാറിന്റെ മുന്‍വശത്ത് തീ ഉയര്‍ന്നു. യാത്രക്കാരന്‍ കാറില്‍ കുടുങ്ങിപ്പോവുകയും ചെയ്തു.

രണ്ട് യൂണിറ്റ് വാഹനവുമായി അഗ്‌നിശമന സേന എത്തുമ്പോള്‍ നാട്ടുകാര്‍ തീ അണച്ചിരുന്നു. ഹൈഡ്രോളിക് കട്ടര്‍, റോപ്പ് എന്നിവയുപയോഗിച്ച് ജയചന്ദ്രനെ രക്ഷപെടുത്തി സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ശേഷം അപകടത്തില്‍പെട്ട കാര്‍ റോഡ് വശത്തേക്ക് മാറ്റി. റോഡിലെ അവശിഷ്ടങ്ങള്‍ ഒഴിവാക്കി ഗതാഗതം പുന:സ്ഥാപിച്ചു. അസ്സി : സ്റ്റേഷന്‍ ഓഫീസര്‍ കെ.സി. റജി കുമാര്‍ ,ഗ്രേഡ് അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ രാമചന്ദ്രന്‍ , അജികുമാര്‍ സേനാംഗങ്ങളായ ലിജികുമാര്‍ ,രഞ്ജിത്ത്, അജികുമാര്‍ , ദിനൂപ്, സന്തോഷ്, സൂരജ് , സുരേഷ് കുമാര്‍ ഹോംഗാര്‍ഡുകളായ ഭാര്‍ഗ്ഗവന്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വാക്കേറ്റത്തിനൊടുവില്‍ കടമ്പനാട് പഞ്ചായത്ത് ഓഫീസിനുള്ളില്‍ സിപിഎം അംഗങ്ങള്‍ തമ്മിലടിച്ചു

പന്തളം വലിയ പാലത്തിനു സമീപം വാഹന അപകടം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ