വാക്കേറ്റത്തിനൊടുവില്‍ കടമ്പനാട് പഞ്ചായത്ത് ഓഫീസിനുള്ളില്‍ സിപിഎം അംഗങ്ങള്‍ തമ്മിലടിച്ചു
കടമ്പനാട്: ഗ്രാമപഞ്ചായത്തിനുള്ളില്‍ സിപിഎം അംഗങ്ങള്‍ തമ്മിലടിച്ചു. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി കരാര്‍ നല്‍കിയതിലെ അഴിമതി സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ആറാം വാര്‍ഡ് മെമ്പര്‍ ലിന്റോ യോഹന്നാനും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും നാലാം വാര്‍ഡ് അംഗവുമായ സെല്‍സണ്‍ ജോയിസുമാണ് ഏറ്റുമുട്ടിയത്.
പഞ്ചായത്തില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു ലക്ഷം രൂപയും ലൈറ്റുകള്‍ വാങ്ങാന്‍ ആറു ലക്ഷവും അനുവദിച്ചിരുന്നു. അറ്റകുറ്റപ്പണിക്ക് നേരത്തേ കരാര്‍ ഏറ്റെടുത്തവരെ ഒഴിവാക്കി ലിന്റോയുടെ വാര്‍ഡില്‍ നിന്നുളള മനോജിന് പുതുതായി കരാര്‍ നല്‍കി. സിപിഎം ഏരിയാ നേതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഇവരുടെ നിയമനം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 13 മുതല്‍ പഞ്ചായത്തിലെത്തി ദിവസവും ഹാജര്‍ രേഖപ്പെടുത്തി പണി തുടങ്ങി. എന്നാല്‍, 5,6,7,8 വാര്‍ഡുകളില്‍ മാത്രമാണ് ഇത്രയും നാള്‍ ജോലി നടന്നത്.
തന്റെ വാര്‍ഡില്‍ തെരുവു വിളക്ക് അറ്റകുറ്റപ്പണി നടക്കാതെ വന്നപ്പോള്‍ നെല്‍സണ്‍ പാര്‍ട്ടി നേതൃത്വത്തോട് പരാതി പറഞ്ഞു. നട്ടെല്ല നിവര്‍ത്തി കാര്യങ്ങള്‍ ചെയ്യാന്‍ അവിടെ നിന്ന് നിര്‍ദേശം വന്നു. വ്യാഴാഴ്ച ഒപ്പിടാന്‍ നെല്‍സണ്‍ കരാറുകാരനെ അനുവദിച്ചില്ല. ഇയാള്‍ പുറത്തിറങ്ങി വിവരം ലിന്റോയെ അറിയിച്ചു. പാഞ്ഞു വന്ന ലിന്റോ ഒപ്പിടാന്‍ ആജ്ഞാപിച്ചു. ഇട്ടു പോകരുതെന്ന് നെല്‍സണും അന്ത്യശാസനം കൊടുത്തു. ഒടുക്കം ഇരുവരും തമ്മില്‍ വാടാപോടാ വിളികളും ഉന്തും തള്ളുമായി. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് മൗനം ഭജിക്കുകയും ചെയ്തു.
അറ്റകുറ്റപ്പണിക്ക് കരാര്‍ കൊടുത്തതില്‍ വന്‍ അഴിമതിയാണ് ആരോപിക്കുന്നത്. രണ്ടു തൊഴിലാല്‍കള്‍ക്ക് പ്രതിദിനം 1800 രൂപ വീതമാണ് കൂലി. എന്നാല്‍, ഇവര്‍ക്ക് 1200 രൂപ കൊടുത്തതിന് ശേഷം ബാക്കി 600 ചില നേതാക്കള്‍ പോക്കറ്റില്‍ ഇടുന്നുവെന്നാണ് ആരോപണം
Your comment?