“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അടൂര്‍ കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്റ് ഇരുട്ടിലാണ്”
അടൂര്‍: സന്ധ്യ കഴിഞ്ഞാല്‍ മൊത്തം ഇരുട്ടാണ് അടൂര്‍ കെ.എസ്.ആര്‍.ടിസി സ്റ്റാന്റില്‍. ആകെയുള്ള ആശ്രയം ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന കടകളിലെ ചെറിയ വെളിച്ചമാണ്. മാസങ്ങളായി സ്റ്റാന്റിലെ അവസ്ഥയിതാണ്. ഇതു കാരണം സന്ധ്യ കഴിഞ്ഞാല്‍ സാമൂഹ്യ വിരുദ്ധരുടെ പ്രധാന താവളമായി മാറി കഴിഞ്ഞു അടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റും പരിസരവും. ഇതു കാരണം ബസ് കാത്ത് നില്‍ക്കുന്നവര്‍ ഏറെ പ്രയാസപ്പെടുകയാണ്. പൊതുവെ കെ.എസ്.ആര്‍.ടി.യെയാണ് സന്ധ്യ കഴിഞ്ഞാല്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത്. മണ്ഡലക്കാലമായതോടെ ശബരിമലയ്ക്ക് പോകാനുള്ള നിരവധി തീര്‍ത്ഥാടകര്‍ സന്ധ്യ കഴിഞ്ഞാല്‍ അടൂര്‍ സ്റ്റാന്റിലേക്ക് എത്തുക പതിവാണ്. ഇവരെല്ലാം ഇരുട്ടത്താണ് നില്‍ക്കുന്നത്. പലപ്പോഴും വെളച്ചമില്ലാത്തതിനാല്‍ സ്റ്റാന്റില്‍ കൂടി നടക്കുന്ന യാത്രക്കാരെ കാണാന്‍ സാധിക്കില്ലെന്ന് ബസ് ഡ്രൈവര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു.
ദൂരെ സ്ഥലങ്ങളില്‍ നിന്നും ജോലി കഴിഞ്ഞു വരുന്നവരും അല്ലാതെയുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റില്‍ ഇറങ്ങി വീട്ടിലേക്കുള്ള മറ്റു ബസുകള്‍ക്ക് കാത്തു നില്‍ക്കുന്നത് പതിവായിരുന്നു. പക്ഷെ സ്റ്റാന്റ് മുഴുവന്‍ ഇരുട്ടിലായതോടെ ഇപ്പോള്‍ യാത്രക്കാരില്‍ പലരും സ്റ്റാന്റില്‍ കയറാന്‍ മടിക്കുകയാണ്. യാത്രക്കാര്‍ നിരവധി തവണ വെളിച്ചമില്ലാത്ത കാര്യം കെ.എസ്.ആര്‍.ടി.സി അധികൃതരെ അറിയിച്ചതാണ്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു
Your comment?