പക്ഷിമൃഗപ്രദര്‍ശനവും കന്നുകാലി മത്സരവും നടന്നു
മണ്ണടി : പറക്കോട് ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ഭാഗമായി പക്ഷി മൃഗ പ്രദര്‍ശനവും കന്നുകാലി മത്സരവും നടന്നു. വിവിധ ഇനങ്ങളിലായി 86 കന്നുകാലികള്‍ മത്സരത്തില്‍ പങ്കെടുത്തു. കറവപശു ഇനത്തില്‍ ഒന്നാം സമ്മാനം രവീന്ദ്രന്‍ , ചെറുതന യ്ക്കലിനും രണ്ടാം സ്ഥാനം ഷാജഹാന്‍, എസ്.എസ് നിവാസിനും ലഭിച്ചു. കിടാരി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലിജു , വാഴയിലിനും രണ്ടാം സ്ഥാനം ഹരിശ്ചന്ദ്രന്‍ , കല്ലേലിനും ലഭിച്ചു. കന്നുകുട്ടി വിഭാഗത്തില്‍ ഒന്നാം സ്ഥാനം സുരേഷ് കുമാര്‍, അമ്പഴ വേലിനും നാടന്‍ പശു വിഭാഗത്തില്‍ രാജേഷ് , ശോഭാലയം, തെങ്ങമത്തിനും ലഭിച്ചു.
പരിപാടിയില്‍ വിവിധ ഇനം അലങ്കാര പക്ഷികള്‍, താറാവ്, കോഴി, പേര്‍ഷ്യന്‍ പൂച്ച , ജമുനാ പ്യാരി ആട് , തുടങ്ങിയവ പ്രദര്‍ശിപ്പിക്കപ്പെട്ടു. പ്രദര്‍ശനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. എസ്. ഷിബു , വിഷ്ണു . വി , പ്രസന്നകുമാരി , ജി.മോഹനചന്ദ്രക്കുറുപ്പ്, ഡോ. ശുഭ പരമേശ്വരന്‍ , രാജേഷ് .ബി, വിനോദ് തുണ്ടത്തില്‍ , രാജേഷ് മണക്കാല , കെ. പ്രദീപ് കുമാര്‍ , സജി.പി. വിജയന്‍ ,ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. വെറ്റിനറി മെഡിക്കല്‍ ക്യാമ്പിന് മില്‍മ വെറ്റിനറി ഓഫീസര്‍ ഡോ. വിദ്യാ മോള്‍ . റ്റി നേതൃത്വം നല്‍കി.
സഹകരണ പെന്‍ഷന്‍ സംബന്ധിച്ച ശില്പശാലയില്‍ ശിവദാസന്‍.കെ ക്ലാസ് എടുത്തു. സി.ആര്‍. ദിന്‍ രാജ്, ശ്രീജാകുമാരി . എ തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ശില്പശാലയില്‍ സമീപ പ്രദേശത്തെ ഏഴ് ഹൈസ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്തു. ക്ഷീര പരിശീലന കേന്ദ്രത്തിലെ ക്ഷീരവികസന ഓഫീസര്‍മാരായ പൗര്‍ണ്ണമി’ സി.വി., മഞ്ജു എസ് എന്നിവര്‍ ക്വിസ് മത്സരം നയിച്ചു.
Your comment?