കൊല്ലം ദേവീ ക്ലിനിക്കല്‍ ലാബോറട്ടറിക്ക് അടൂരില്‍ ബ്രാഞ്ചുകളില്ല
അടൂര്‍: കൊല്ലത്തെ പ്രമുഖ ദേവീക്ലിനിക് ലാബോറട്ടറിക്ക് അടൂരില്‍ ബ്രാഞ്ചുകളില്ലെന്ന് ലാബ് അധികൃതര്‍ അറിയിച്ചു.ഇവര്‍ക്ക് കൊല്ലം ചിന്നക്കടയിലും , പള്ളിമുക്കിലുമാണ് ബ്രാഞ്ചുകളുള്ളതെന്ന് പറഞ്ഞു.
കൊല്ലം ദേവീക്ലിനിക്കല്‍ ലാബോറട്ടറിയുടെ ബ്രാഞ്ചുകളിലൊന്നാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അടൂരിലെ ദേവീസ്‌കാന്‍സിന്റെ പ്രവര്‍ത്തനം.കഴിഞ്ഞ ദിവസങ്ങളില്‍ അടൂരിലെ ദേവീ സ്‌കാനിങ് സെന്ററില്‍ പരിശോധനയ്ക്കെത്തിയ യുവതി വസ്ത്രം മാറുന്നത് ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ റേഡിയോഗ്രഫര്‍ അറസ്റ്റിലായിരുന്നു. . ജനറല്‍ ആശുപത്രിക്കു സമീപത്തെ ദേവി സ്‌കാനിങ് ആന്‍ഡ് ലാബില്‍ നടന്ന സംഭവത്തില്‍ ലാബിലെ റേഡിയോഗ്രഫര്‍ കൊല്ലം ചിതറ മടത്തറ നിധീഷ് ഭവനില്‍ എ.എന്‍.അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാലിന്റെ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ എത്തിയ യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്.
സ്‌കാന്‍ ചെയ്യുന്നതിനായി ലാബില്‍നിന്നു നല്‍കിയ വസ്ത്രം ധരിക്കാന്‍ മുറിയില്‍ കയറിയപ്പോഴാണ് സംഭവം. മുറിയിലെ അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന തുണികള്‍ക്കിടയിലായിരുന്നു ക്യാമറ ഓണാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. വസ്ത്രം മാറിക്കഴിഞ്ഞ് സംശയം തോന്നിയ യുവതി മുറിയാകെ പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണികകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശധനയില്‍ വസ്ത്രം മാറുന്ന ദൃശ്യം ഫോണില്‍ കണ്ടെത്തുകയായിരുന്നു. അപ്പോള്‍ തന്നെ യുവതി ആ ദൃശ്യം നീക്കം ചെയ്തു. ഈ സമയം ഫോണ്‍ അന്‍ജിത്ത് തട്ടിപ്പറിച്ചെടുത്തു. പിന്നീട് യുവതി നല്‍കിയ പരാതിയെതുടര്‍ന്ന് സ്‌കാനിങ് സെന്ററിലെത്തി പരിശോധന നടത്തിയ ശേഷം അന്‍ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Your comment?