ലാബുടമകളും ഡോക്ടര്‍മാരുമായി ചേര്‍ന്ന് അടൂരില്‍ നടത്തുന്നത് വമ്പന്‍ കച്ചവടം! അടൂരില്‍ ലാബുകളില്‍ പരിശോധനയ്‌ക്കെത്തുന്നവര്‍ സുരക്ഷിതരോ?
അടൂരില്‍ ഇന്നലെ എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫറെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മിക്കലാബുകളും ഡോക്ടര്‍മാരുമായി ചേര്‍ന്ന് അടൂരില്‍ നടത്തുന്നത് വമ്പന്‍ കച്ചവടമാണത്രെ! . അടൂര്‍ ജനറല്‍ ഹോസ്പിറ്റലിലെ മിക്കഡോക്ടര്‍മാര്‍ക്കും സ്വകാര്യ പ്രാക്ടീസിന് ലാബുടമകള്‍ കെട്ടിടം സൗജന്യമായി വിട്ടുനല്‍കിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ഡോക്ടറെ കാണാനെത്തുന്ന സാധാരണക്കാരായ രോഗികള്‍ പെട്ടുപോകും. ഏത് രോഗമായി എത്തിയാലും ഉടന്‍തന്നെ ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.
എന്നാല്‍ മറ്റുലാബുകളില്‍ പോയാല്‍ അവിടുത്തെ പരിശോധനാഫലം ശരിയല്ലെന്നാണ് ഡോക്ടര്‍ മാര്‍ പറയുന്നത്. ഡോക്ടര്‍ പറയുന്ന ലാബില്‍ മാത്രെ പോകാന്‍ പാടുള്ളു. അല്ലെങ്കില്‍ പരിശോധന ഫലം തെറ്റുന്നതാണ് അടൂരിലെ ഇപ്പോഴത്തെ അവസ്ഥ. ഇത് സ്വകാര്യ ലാബുടമകളും ഡോക്ടര്‍മാരും തമ്മിലുള്ള ഒത്തുകളിയുടെ ഒരു ഉദാഹരണം മാത്രം. എന്നാല്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നല്ല ഒന്നാംതരം ലാബും സ്‌കാനിംഗും ഉണ്ടെങ്കിലും ഇവിടുന്നള്ള പരിശോധന അത്രപോരാ എന്നാണ് ഡോ.ക്ടര്‍മാരുടെ പറച്ചില്‍.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ദേവി സ്‌കാന്‍സില്‍ യുവതി എംആര്‍ഐ സ്‌കാനിങ്ങിന് എത്തിയത്. വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ കാമറ കണ്ടാണ് സംശയിച്ചത്. ഫല്‍ഷ് ലൈറ്റും ഓണായിരുന്നു. തുടര്‍ന്ന് യുവതി സംശയം തോന്നി പോലീസില്‍ വിവരം അറിയിച്ചു. രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ സ്‌കാനിങ് സെന്ററില്‍ നിന്നും പകര്‍ത്തിയതായിരുന്നു.
നാളെ ചില ലാബുകളിലെ ഡോക്ടര്‍മാര്‍ സ്‌കാനിംഗ് സമയത്ത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നു.
Your comment?