അടൂര്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിയ അഖില്‍ പിടിയില്‍: പോയ വഴിക്ക് സൈക്കിളും മോഷ്ടിച്ചു: രണ്ടു കൂട്ടുപ്രതികളും ഒപ്പം അകത്തായി

Editor

അടൂര്‍: പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായതിന് പിന്നാലെ കസ്റ്റഡിയില്‍ നിന്ന് ചാടിയ മോഷ്ടാവ് പിടിയില്‍. കസ്റ്റഡി ചാടിപ്പോകുന്ന വഴി സൈക്കിള്‍ കൂടി മോഷ്ടിച്ചത് അടക്കം മൂന്നു കേസുകള്‍ ഇയാള്‍ക്ക് എതിരേ ചുമത്തി.

പന്നിവിഴ കൈമല പുത്തന്‍ വീട്ടില്‍ അഖില്‍ (22) ആണ് സ്റ്റേഷനില്‍ നിന്നും തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ചാടിപ്പോയത്. ചൊവ്വ ഉച്ചയോടെയാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് മോഷണക്കേസില്‍ മറ്റു രണ്ടു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദപ്പള്ളി അയ്യപ്പ ഭവനില്‍ അയ്യപ്പന്‍ (18), മലയാലപ്പുഴ താഴം എലക്കുളത്ത് നിരവേല്‍പുത്തന്‍ വീട്ടില്‍ റിജുമോന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനില്‍ നിന്ന് ഓടി പോയ അഖില്‍ കച്ചേരി ചന്തയ്ക്ക് സമീപമുള്ള വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന സൈക്കിളും അപഹരിച്ചു. ഇതടക്കം മൂന്നു കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തു.

ഇളമണ്ണൂര്‍ മങ്ങാട് വടക്കേതോപ്പില്‍ വീട്ടില്‍ സാംകുട്ടിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ബജാജ് പള്‍സര്‍ ബൈക്ക് കഴിഞ്ഞ മാസം 10 ന് പുലര്‍ച്ചെ കാര്‍ പോര്‍ച്ചില്‍ നിന്ന് മോഷണം പോയി. 11ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ ബൈക്ക് പറക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേസുള്ളതിനാല്‍ ഉടമയായ സാംകുട്ടി തന്നെ അതെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി വാഹനം സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് എപ്പോഴോ സ്റ്റേഷന്‍ വളപ്പില്‍ നിന്ന് വാഹനം കാണാതായി. ഇതു സംബന്ധിച്ച് അന്വേഷണം തുടരുമ്പോഴാണ് ബൈക്കുമായി അഖിലിനെ പുന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആന്‍ഡ് പാര്‍ക്കില്‍ നിന്നുംപോലീസ് തിങ്കളാഴ്ച്ച വൈകുന്നേരം പിടികൂടുന്നത്. സ്റ്റേഷനില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കകം ഇയാള്‍പോലീസിന്റെ കണ്ണു വെട്ടിച്ചു ചാടിപ്പോവുകയുമായിരുന്നു. പോകുന്ന വഴിക്കാണ് മറ്റൊരു വീട്ടില്‍ നിന്ന് സൈക്കിളും മോഷ്ടിച്ചത്.
ഉടന്‍ തന്നെ പോലീസ് പ്രതിക്കായി പല സംഘമായി തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് രാവിലെ പന്നിവിഴയില്‍ വച്ച് ഇയാളെ പിടികൂടി. ബൈക്ക് മോഷണം, കസ്റ്റഡി ചാട്ടം, സൈക്കിള്‍ മോഷണം എന്നിങ്ങനെ മൂന്നു കേസാണ് ഇയാള്‍ക്ക് എതിരേ രജിസ്റ്റര്‍ ചെയ്തത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ പതിനാറുകാരി ഗര്‍ഭിണിയായി

ഫോണിന്റെ തകരാര്‍ പരിശോധിക്കാമോ എന്ന് ചോദിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാട്ടി: തുടര്‍ന്ന് പതിനാറു വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം മധ്യവയസ്‌കന്‍ പിടിയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015