ഫോണിന്റെ തകരാര്‍ പരിശോധിക്കാമോ എന്ന് ചോദിച്ച് അശ്ലീല ദൃശ്യങ്ങള്‍ കാട്ടി: തുടര്‍ന്ന് പതിനാറു വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം മധ്യവയസ്കന് പിടിയില്‍
കൊടുമണ്‍:ഫോണിന്റെ തകരാര്‍ പരിഹരിക്കാന്‍ സഹായം ചോദിക്കുകയും തുടര്‍ന്ന് അശ്ലീല രംഗങ്ങള്‍ കാട്ടി പതിനാറുകാരനെ പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ മധ്യവയസ്കനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐക്കാട് നെല്ലിക്കുന്നില്‍ പടാരിയത്ത് അശ്വതിഭവനം വിജയനാ(53)ണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 30 ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ചൂരക്കുന്ന് മലനട അമ്പലത്തിനു സമീപം വച്ച് ബന്ധുവീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ ബൈക്കില്‍ ലിഫ്ട് നല്കി വിളിച്ചു കൊണ്ടുപോവുകയായിരുന്നു. തന്റെ വീടിന് അടുത്തു ചെല്ലുമ്പോള്‍ ഇറക്കാമെന്നായിരുന്നു വിജയന് കുട്ടിയോട് പറഞ്ഞത്. ഇതിന് പ്രകാരം വീടിന് സമീപം ഇറക്കി വിട്ട കുട്ടിയോട് മൊബൈല്‍ ഫോണ്‍ ശരിയാക്കിത്തരാമോ എന്ന് ചോദിച്ചാണ് പ്രതി വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാളുടെ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാട്ടിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ കുട്ടി ബന്ധുവീട്ടില്‍ അഭയം തേടി.
സംഭവത്തെപ്പറ്റി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വയലത്തല ചില്‍ഡ്രന്‍സ് ഹോമിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിങ്കള്‍ രാത്രി 10 മണിയോടെ വീട്ടില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടി ഇയാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തൊണ്ടിമുതലായ ഫോണും കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐമാരായ അശോക് കുമാര്‍, അനില്‍കുമാര്‍, എ എസ് ഐ മണിക്കുട്ടന് പിള്ള, എസ് സി പി ഓ അന്‍സര്‍, സി പി ഓമാരായ അജിത് എസ്പി, സുരേഷ്, നഹാസ് എന്നിവര്‍ പങ്കെടുത്തു.
Your comment?